Asianet News MalayalamAsianet News Malayalam

ISL 2021-22 : തോൽവിയിലും താരങ്ങളെ കുറിച്ച് അഭിമാനം; ശിഷ്യന്‍മാരെ വാരിപ്പുണര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന്‍റെ ആശാന്‍

ടീമിലെ കൊവിഡ് പ്രതിസന്ധി അവസാനിച്ചില്ലെങ്കിലും ബെംഗളൂരു എഫ്‌സിക്കെതിരെ കളത്തിലിറങ്ങുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്

ISL 2021 22 Kerala Blasters coach Ivan Vukomanovic praises KBFC players for fight vs Bengaluru FC amid covid scare
Author
Vasco da Gama, First Published Jan 31, 2022, 8:05 AM IST

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലില്‍ (ISL 2021-22) ബെംഗളൂരു എഫ്‌സിക്കെതിരായ (Bengaluru FC) തോൽവിയിലും കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) താരങ്ങളെ കുറിച്ച് അഭിമാനമെന്ന് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് (Ivan Vukomanovic). കൊവിഡ് സമയത്ത് ലഭിച്ച ആരാധക പിന്തുണയ്ക്ക് ബ്ലാസ്റ്റേഴ്‌സ് (KBFC) പരിശീലകന്‍ നന്ദി പറഞ്ഞു. ടീമിലെ താരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്‍പ്പടെ കൊവിഡ് പിടിപെട്ടതോടെ പ്രതിസന്ധിലായ മഞ്ഞപ്പട നീണ്ട 18 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്നലെ കളത്തിലെത്തിയത്. 

ടീമിലെ കൊവിഡ് പ്രതിസന്ധി അവസാനിച്ചില്ലെങ്കിലും ബെംഗളൂരു എഫ്‌സിക്കെതിരെ കളത്തിലിറങ്ങുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. ദക്ഷിണേന്ത്യന്‍ ടീമുകളുടെ പോരാട്ടത്തില്‍ ബെംഗളൂരു എഫ്‌സി മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചു.

ആരെല്ലാം കളത്തിലെത്തുമെന്ന് അറിയില്ലെന്ന് മത്സരത്തലേന്ന് പറഞ്ഞെങ്കിലും വുകോമനോവിച്ചിന്‍റെ ആദ്യ ഇലവനില്‍ പതിവ് മുഖങ്ങള്‍ എല്ലാം ഉണ്ടായി. എന്നാൽ മതിയായ പരിശീലനത്തിന്‍റെ അഭാവവും കൊവിഡ് ബാധ കാരണമുള്ള തളര്‍ച്ചയും പലപ്പോഴും കൊമ്പന്മാരെ പിന്നോട്ടടിച്ചു. എങ്കിലും കളത്തില്‍ പോരാട്ടവീര്യം കാട്ടി വുകോമനോവിച്ചിന്‍റെ മഞ്ഞപ്പട. ഇതിനിടെ 56-ാം മിനിറ്റില്‍ ബിഎഫ്‌സിക്കായി റോഷന്‍ സിംഗ് വിജയഗോള്‍ കണ്ടെത്തുകയായിരുന്നു. 

11 കളിക്ക് ശേഷം ആദ്യമായി തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരും. 14 കളിയിൽ 20 പോയിന്‍റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു ബെംഗളൂരു എഫ്സി. 13 മത്സരങ്ങളില്‍ 23 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സിയാണ് പട്ടികയില്‍ തലപ്പത്ത്. ഒരു മത്സരം കുറവ് കളിച്ച് ഒരു പോയിന്‍റ് പിന്നിലായി ജംഷഡ്‌പൂര്‍ എഫ്‌സി രണ്ടാമത് നില്‍ക്കുന്നു. 

ISL 2021-2022: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ അപരാജിത കുതിപ്പിന് വിരാമം, ബെംഗലൂരുവിനോട് തോല്‍വി

Follow Us:
Download App:
  • android
  • ios