ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടു; ഇനി തട്ടകം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം

Published : Jun 03, 2020, 10:53 PM ISTUpdated : Jun 03, 2020, 10:56 PM IST
ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടു; ഇനി തട്ടകം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം

Synopsis

സ്റ്റേഡിയത്തിൽ ആവശ്യമായ സൗകര്യങ്ങളും മാറ്റങ്ങളും നടത്താൻ എസ്റ്റിമേറ്റ് തയ്യാറാക്കാൻ കോർപറേഷൻ കേരള ബ്ലാസ്‌റ്റേഴ്സിനെ ചുമതലപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയം കേരള ബ്ലാസ്‌റ്റേഴ്സിന് ഹോം മൈതാനമായി നൽകാൻ കോർപറേഷൻ തീരുമാനിച്ചു. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം മാച്ചുകൾ കോഴിക്കോട്ട് നടക്കും. 

സ്റ്റേഡിയത്തിൽ ആവശ്യമായ സൗകര്യങ്ങളും മാറ്റങ്ങളും നടത്താൻ എസ്റ്റിമേറ്റ് തയ്യാറാക്കാൻ കോർപറേഷൻ കേരള ബ്ലാസ്‌റ്റേഴ്സിനെ ചുമതലപ്പെടുത്തി. ഇക്കാര്യങ്ങൾ വിലയിരുത്താൻ ഈ മാസം പത്തിന് മേയർ യോഗം വിളിച്ചു. നിലവിൽ ഗോകുലം കേരള എഫ്സിയുടെ ഹോം ഗ്രൗണ്ടാണ് ഇഎംഎസ് സ്റ്റേഡിയം. കോർപറേഷൻറെ പുതിയ തീരുമാനത്തോട് ഗോകുലം എഫ് സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിൽ ഗോകുലം എഫ്സിയുടെ ഓഫീസ് പ്രവർത്തിക്കുന്നത് ഇഎംഎസ് സ്റ്റേഡിയത്തിലാണ്. 

Read more: ഇൻസ്റ്റാഗ്രാം എൻഗേജ്മെന്റ് റേറ്റിംഗില്‍ ബാഴ്സയെയും ലിവര്‍പൂളിനെയും പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച