
ലണ്ടന്‍: യുവേഫ നേഷന്‍സ് ലീഗ് (UEFA Nations League) ഫുട്‌ബോളില്‍ വമ്പന്മാരെല്ലാം പോരാട്ടങ്ങളെല്ലാം സമനിലയില്‍. ഇംഗ്ലണ്ട്- ഇറ്റലി (Italy vs England) മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍, ജര്‍മ്മനി ഹങ്കറിയോടും, ബെല്‍ജിയം വെയില്‍സിനോടും സമനിലയില്‍ കുരുങ്ങി. ആറ് മത്സരങ്ങള്‍ നടന്ന ദിവസം ജയത്തോടെ കളം വിട്ടത് റൊമാനിയ (Romania) മാത്രം. ഫിന്‍ലന്‍ഡിനെതിരെ ഒറ്റ ഗോളിനായിരുന്നു റൊമാനിയയുടെ ജയം.
ഇറ്റലിയും ഇംഗ്ലണ്ടും ഗോളടിക്കാതെ പിരിഞ്ഞു. ഒരു പോയിന്റ് കൂടി നേടി ഇറ്റലി ഗ്രൂപ്പിലെ ഒന്നാം സ്ഥാനം കാത്തപ്പോള്‍ ഇംഗ്ലണ്ടിന് കൂടുതല്‍ നിരാശ. ഇതുവരെ ഒറ്റ കളി പോലും ജയിക്കാനാവാത്ത ഇംഗ്ലണ്ടിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണ്ണായകമാവും. മുന്‍ ലോക ചാംപ്യന്മാരായ ജര്‍മനിയെ ഹംഗറിയാണ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോളടിച്ചു.
ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്ത ബെയിലിന്റെ വെയില്‍സും സമനിലയില്‍ പിടിച്ചു. സമനിലയെങ്കിലും ആവേശം വന്നത് ഹോളണ്ട്- പോളണ്ട് പോരാട്ടത്തിലാണ്. രണ്ട് വീതം ഗോളിച്ചടിച്ച് കാണികള്‍ക്ക് വിരുന്നേകി. ഈ കളി ഓരോ ഗോള്‍ വീതമടിച്ച് മോണ്ടേനീഗ്രോ ബോസ്‌നിയ മത്സരവും സമനിലയില്‍ കൈ കൊടുത്തു പിരിഞ്ഞു.
ലീഗില്‍ സ്‌പെയ്‌നും പോര്‍ച്ചുഗലും ഇന്നിറങ്ങും. ചെക്ക് റിപ്പബ്ലിക്കാണ് സ്‌പെയ്‌നിന്റെ എതിരാളി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും. ഗ്രൂപ്പില്‍ പോര്‍ച്ചുഗലാണ് ഒന്നാാമത്. മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് പോര്‍ച്ചുഗല്‍. സ്‌പെയ്ന്‍ രണ്ടാമതാണ്. അഞ്ച് പോയിന്റാണ് സ്‌പെയ്‌നിന്. ഒരു മത്സരം പോലും ജയിക്കാത്ത സ്വിറ്റ്‌സര്‍ലന്‍ഡ് അവസാന സ്ഥാനത്താണ്. ചെക്ക് നാല് പോയിന്റോടെ മൂന്നാമതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!