ഇറ്റലി, ഫ്രാന്‍സിനെതിരെ; സ്‌പെയ്‌നും ഇന്നിറങ്ങും, യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് തകര്‍പ്പന്‍ പോരാട്ടങ്ങള്‍

Published : Nov 12, 2026, 10:56 AM IST
Italy Football

Synopsis

യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് ഇറ്റലി-ഫ്രാന്‍സ് പോരാട്ടം ഉള്‍പ്പെടെ വമ്പന്‍ മത്സരങ്ങള്‍ നടക്കും. സ്പെയിൻ, ഇംഗ്ലണ്ട്, ബെൽജിയം എന്നീ പ്രമുഖ ടീമുകളും ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാൻ കളത്തിലിറങ്ങുന്നു.

സൂറിച്ച്: യുവേഫ നേഷന്‍സ് ലീഗില്‍ ഇന്ന് വന്പന്‍ പോരാട്ടങ്ങള്‍. ഇറ്റലി, ഫ്രാന്‍സിനേയും ഇംഗ്ലണ്ട്, ക്രോയേഷ്യയെയും നേരിടും. സ്‌പെയ്ന്‍, ബെല്‍ജിയം എന്നിവരും ഇന്ന് കളത്തിലിറങ്ങും. മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലിയും ഫ്രാന്‍സും മുഖാമുഖം വരുമ്പോള്‍ കെവിന്‍ ഡിബ്രൂയ്‌ന്റെ ബെല്‍ജിയം ആര്‍ദ ഗുലറിന്റെ തുര്‍ക്കിക്കെതിരെ. ലമീന്‍ യമാലിന്റെ സ്‌പെയ്‌ന് വെല്ലുവിളിയുമായി ചെക്ക് റിപ്പബ്ലിക്ക്. ഇംഗ്ലണ്ടിനെ വിറപ്പിക്കാന്‍ ക്രോയേഷ്യ. സൂപ്പര്‍ താരങ്ങളും വന്പന്‍ പരിശീലകരും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കാന്‍ കളത്തിലേക്ക്.

ഹോംഗ്രൗണ്ടില്‍ സിനദിന്‍ സിദാന്റെ ഫ്രാന്‍സിനെ കീഴടക്കുകയെന്ന ലക്ഷ്യത്തിലാണ് ഇറ്റലി. കഴിഞ്ഞമാസം ഓരോഗോളടിച്ച് സമനില പിടിച്ചത് ഇറ്റലിയുടെ ആത്മവിശ്വാസം കൂട്ടുന്നു. അലസാന്ദ്രോ ബെസ്റ്റോണി നയിക്കുന്ന പ്രതിരോധനിരയുടെ പ്രകടനമാവും ഇറ്റലിയുടെ വിധിനിശ്ചയിക്കുക. ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പേ പരിക്കിന്റെ പിടിയില്‍ ആണെങ്കിലും ഫ്രഞ്ച് നിര കരുത്തര്‍. മൈക്കല്‍ ഒലിസയും ഡിസയര്‍ ദുവേയും മാര്‍ക്കസ് തുറാമുമെല്ലാം ഏത് നിമിഷവും ഗോള്‍നേടാന്‍ ശേഷിയുളളവര്‍.

നാല് കളിയില്‍ മൂന്നിലും ജയിച്ച ഫ്രാന്‍സിന്റെ മധ്യനിരയും പ്രതിരോധവും ശക്തം. ഇറ്റാലിയന്‍ ഗാള്‍പ്രതീക്ഷ പിയോ എസ്‌പോസിറ്റോയില്‍. ലോകചാന്പ്യന്‍മാരായ സ്‌പെയ്‌നെ പിടിച്ചു കെട്ടാന്‍ ചെക്ക് ഏത് തന്ത്രം പുറത്തെടുക്കും എന്നറിയാനാണ് ആകാംക്ഷ. അവസാന 43 കളിയില്‍ തോല്‍വി അറിയാത്ത സ്‌പെയ്‌നെ തളയ്ക്കുക ചെക്കിയയ്ക്ക് എളുപ്പമാവില്ല. പന്ത് കൈവശംവച്ച് എതിരാളികളെ നിഷ്പ്രഭമാക്കുന്ന സ്പാനിഷ് നിരയില്‍ ലമീന്‍ യമാലും മികേല്‍ മെറീനോയും അപകടകാരികള്‍.

കഴിഞ്ഞമാസം സ്വന്തം കാണികള്‍ക്ക് മുന്നില്‍ എതിരില്ലാത്ത ഏഴ് ഗോളിന് തോറ്റ നാണക്കേടിന് പകരം ചോദിക്കാനാണ് ക്രോയേഷ്യ ഇംഗ്ലണ്ടിന്റെ മെതാനത്തിറങ്ങുന്നത്. ഈ മത്സരത്തോടെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരം ളിച്ച താരമെന്ന റെക്കോര്‍ഡ് ക്യാപ്റ്റന്‍ ഹാരി കെയ്‌ന് സ്വന്തമാവും. ജൂഡ് ബെല്ലിംഗ്ഹാമിനൊപ്പം സഹോദരന്‍ ജോബ് ബെല്ലിംഗ്ഹാ പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നും ആകാക്ഷ. മൂന്ന് മത്സരങ്ങളും രാത്രി ഒന്നേകാലിന്. പത്തരയ്ക്ക് തുടങ്ങുന്ന കളിയില്‍ ബെല്‍ജിയവും തുര്‍ക്കിയും ഏറ്റുമുട്ടും. കഴിഞ്ഞമാസം ഹോഗ്രൗണ്ടിലേറ്റ തോല്‍വിക്ക് മറുപടി നല്‍കാന്‍ ആര്‍ദ ഗുലറിന്റെ തുര്‍ക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

യുട്യൂബില്‍ റെക്കോര്‍ഡ്‌ വ്യൂവീസ്‌, ഫുട്‌ബോളിനായി ഇന്ത്യ പൂര്‍ണമായി സജ്ജമായതിന്റെ തെളിവ്‌, ശുഭപ്രതീക്ഷയില്‍ ജോണ്‍ എബ്രഹാം
സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ വരുമോ? പാക്കിസ്ഥാന്‌ കണക്ക്‌ തീര്‍ക്കാനുണ്ട്‌, സുഹൈല്‍ ഭട്ടുള്ളപ്പോള്‍ ഇന്ത്യക്ക്‌ പേടിക്കാനില്ല