സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ വരുമോ? പാക്കിസ്ഥാന്‌ കണക്ക്‌ തീര്‍ക്കാനുണ്ട്‌, സുഹൈല്‍ ഭട്ടുള്ളപ്പോള്‍ ഇന്ത്യക്ക്‌ പേടിക്കാനില്ല

Published : Nov 12, 2026, 08:54 AM IST
SUHAIL AHMAD BHAT

Synopsis

സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലിന്‌ സാധ്യത. ഒരേ ഗ്രൂപ്പില്‍ മത്സരിച്ച ഇന്ത്യയും പാക്കിസ്ഥാനും സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്‌. 14 നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ഭൂട്ടാനെയും രണ്ടാം സെമിയില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെയും നേരിടും

ധാക്ക: സാഫ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലിന്‌ സാധ്യത. ഒരേ ഗ്രൂപ്പില്‍ മത്സരിച്ച ഇന്ത്യയും പാക്കിസ്ഥാനും സെമി ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്‌. 14 നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ ഭൂട്ടാനെയും രണ്ടാം സെമിയില്‍ പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെയും നേരിടും.

ഗ്രൂപ്പ്‌ റൗണ്ടില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ 3-2ന്‌ ജയം ഇന്ത്യക്കായിരുന്നു. രണ്ടാം മത്സരത്തില്‍ മാലദ്വീപിനെ ഏക ഗോളിന്‌ തോല്‍പ്പിച്ചാണ്‌ ഇന്ത്യയുടെ സെമി പ്രവേശം. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സാഫ്‌ കപ്പില്‍ പത്താം കിരീടമാണ്‌ ലക്ഷ്യമിടുന്നത്‌. 17 നാണ്‌ ഫൈനല്‍.

മാലദ്വീപിനെതിരെ സുഹൈല്‍ അഹമ്മദ്‌ ഭട്ടാണ്‌ പെനാല്‍റ്റിയിലൂടെ ഇന്ത്യക്ക്‌ വിജയഗോള്‍ നേടിയത്‌. ടൂര്‍ണമെന്റില്‍ സുഹൈലിന്റെ മൂന്നാം ഗോളായിരുന്നു ഇത്‌. പാക്കിസ്ഥാനെതിരെ സുഹൈല്‍ ഇരട്ട ഗോള്‍ നേടിയിരുന്നു.

പാക്കിസ്ഥാനെ തോല്‍പ്പിച്ച ടീമില്‍ ഏഴ്‌ മാറ്റങ്ങള്‍ വരുത്തിയാണ്‌ മുഖ്യ പരിശീലകന്‍ നൗഷാദ്‌ മൂസ രണ്ടാം മത്സരത്തിനുള്ള ടീമിനെ കളത്തിലിറക്കിയത്‌. അഭിഷേക്‌ സൂര്യവംശി, മുഹമ്മദ്‌ ഉവൈസ്‌, സുഹൈല്‍ അഹമ്മദ്‌ ഭട്ട്‌, റിക്കി ഷബോംഗ്‌ എന്നിവര്‍ മാത്രമാണ്‌ രണ്ടാം മത്സരവും കളിച്ചത്‌. ഗോള്‍ കീപ്പര്‍ അന്‍വര്‍ ഷെയ്‌ഖിന്‌ പകരം പ്രിയാന്‍ഷ്‌ ദുബെ ഇറങ്ങി. ബിജോയ്‌ വര്‍ഗീസിന്‌ പകരം ചിംഗ്ലെന്‍സന സിംഗ്‌ കോന്‍ഷം ടീമിനെ നയിച്ചു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇറ്റലിക്കെതിരെ കിലിയന്‍ എംബാപെക്ക്‌ പകരം പി എസ്‌ ജിയുടെ പുത്തന്‍ താരോദയം, ഇനി അയാളുടെ കാലമല്ലേ! സിദാന്‍ ഫ്രാന്‍സിന്റെ ഭാവിനിരയെ തയ്യാറാക്കുന്നു
മൈക്കിള്‍ കാരിക്ക് പുറത്തേക്ക്? മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പൊച്ചെറ്റിനോയുമായി ചര്‍ച്ചകള്‍ തുടങ്ങി