കെഎംസിസി സൂപ്പര്‍ കപ്പ്: ആധികാരിക വിജയവുമായി കണ്ണൂര്‍ സെമിയില്‍

Published : Aug 21, 2025, 11:05 PM IST
KMCC Kannur

Synopsis

റിയാദ് കെഎംസിസി സൂപ്പർ കപ്പിൽ കണ്ണൂർ ജില്ലാ ടീം തോൽവിയറിയാതെ സെമിയിലേക്ക് മുന്നേറി.

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ്-റയാന്‍ സൂപ്പര്‍ കപ്പില്‍ ജില്ലാ മത്സരങ്ങളില്‍ കണ്ണൂര്‍ തോല്‍വിയറിയാതെ സെമിയിലേക്ക് മുന്നേറി. 'എ' ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കണ്ണൂര്‍ ജില്ല സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജസീമിന്റെ ഹാട്രിക്ക് കരുത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് എറണാകുളത്തെയാണ് കണ്ണൂര്‍ തോല്‍പ്പിച്ചത്. മഹ്റൂഫും അര്‍ഷാദുമാണ് കണ്ണൂരിനു വേണ്ടി മറ്റു രണ്ടു ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്.

നജീബാണ് എറണാകുളത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തില്‍ ഹാട്രിക്ക് നേടിയ ജസീമിനെ മാന് ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അഡ്വ: അനീര്‍ ബാബു അവാര്‍ഡ് സമ്മാനിച്ചു. അടുത്ത വെള്ളിയാഴ്ച കോഴിക്കോട് പാലക്കാടിനെയും മലപ്പുറം ആലപ്പുഴയെയും നേരിടും ക്ലബ് മത്സരത്തില്‍ മാര്‍ പ്രൊജകറ്റ്‌സ് ബ്ലാസ്റ്റേഴ്‌സ് വാഴക്കാട് ഗ്ലോബ് ലോജിസ്റ്റിക്‌സ് റിയല്‍ കേരളയെയും അല്‍ റയാന്‍ ട്രാവല്‍സ് ലാന്റണ്‍ എഫ് സി ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറിനെയും നേരിടും.

അബു ഫഹദ് മുത്തൈരി, മുഹമ്മദ് കണ്ടക്കൈ, കരീം എറണാകുളം, ഷംസീര്‍ നദാപുരം, ഷരീഫ് മട്ടന്നൂര്‍, ഷമീര്‍ കണ്ണൂര്‍, മുഹമ്മദ് കുട്ടി തൃത്താല, സി കെ അബ്ദുറഹിമാന്‍, തന്‍സീല്‍ അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൊച്ചി വീണ്ടും മഞ്ഞക്കടലാകും; ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ
സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍