ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തോടെ തുടക്കം; ഇന്റര്‍ കാശിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

Published : Oct 11, 2026, 07:52 PM IST
Blasters vs Inter Kashi

Synopsis

ഐഎസ്എൽ 2026-27 സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്റർ കാശിയെ നേരിട്ടു. പൂനെയിൽ നടന്ന പോരാട്ടത്തിൽ വിബിൻ മോഹനനും ആന്ദ്രെ ഗ്രീനുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. മികച്ച പ്രകടനത്തോടെ പുതിയ സീസണിന് തുടക്കമിടാൻ ടീമിന് സാധിച്ചു.

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം. പൂനെയിലെ ശ്രീ ശിവച്ഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ കാശിയെ തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സീസണ്‍ ആരംഭിച്ചത്. മത്സരത്തിന്റെ 18-ാം മിനിറ്റില്‍ വൈബിന്‍ മോഹനനും ഇഞ്ചുറി ടൈമില്‍ (90+4') ആന്ദ്രെ ഗ്രീനും ബ്ലാസ്റ്റേഴ്സിനായി ഗോളുകള്‍ നേടി.

ആദ്യ നിമിഷങ്ങള്‍ മുതല്‍ ആക്രമിച്ച് കളിച്ച ബ്ലാസ്റ്റേഴ്സിനായി കോറൗ സിംഗ് നല്‍കിയ മികച്ച പാസ് സ്വീകരിച്ചാണ് വിബിന്‍ മോഹനന്‍ ആദ്യ ഗോള്‍ കണ്ടെത്തിയത്. ബോക്സിന്റെ മധ്യത്തില്‍ നിന്നുള്ള വിബിന്റെ മനോഹരമായ റൈറ്റ് ഫൂട്ട് ഷോട്ട് ഇന്റര്‍ കാശി ഗോള്‍കീപ്പറെ കീഴ്പ്പെടുത്തി വലയിലെത്തുകയായിരുന്നു.

മറുപടി ഗോളിനായി ഇന്റര്‍ കാശി കിണഞ്ഞു ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ അര്‍ഷ് ഷെയ്ഖിന്റെ മികച്ച സേവുകള്‍ അവര്‍ക്ക് തിരിച്ചടിയായി. മന്‍വീര്‍ സിംഗിന്റെയും റൂസന്‍ബെര്‍ഗ് ഗബ്രിയേലിന്റെയും ശ്രമങ്ങള്‍ അര്‍ഷ് ഷെയ്ഖ് തടഞ്ഞു.

രണ്ടാം പകുതിയിലും കളിയില്‍ ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്സ് തുടര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്റര്‍ കാശി സമനിലയ്ക്കായി മുന്നേറിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു. ഒടുവില്‍ മത്സരത്തിന്റെ അധിക സമയത്ത് (90+4') മുഹമ്മദ് സനാന്‍ നല്‍കിയ പാസില്‍ നിന്ന് ആന്ദ്രെ ഗ്രീന്‍ ലെഫ്റ്റ് ഫൂട്ട് ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചു.

മൂന്ന് പോയിന്റോടെ സീസണിന് തുടക്കമിടാന്‍ കഴിഞ്ഞത് ബ്ലാസ്റ്റേഴ്സിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒന്നുകില്‍ വിനി, അല്ലെങ്കില്‍ എംബാപെ! റയല്‍ മാഡ്രിഡിന് നല്ലത് രണ്ടിലൊരാള്‍?
പേപ്പറിലുണ്ട്, കളത്തിലും വേണം! വെസ്റ്റ്‌വുഡിന്റെ ബ്ലാസ്റ്റേഴ്‌സ് സെറ്റാണോ?