
തിരുവനന്തപുരം: മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുമെന്ന് കായിക മന്ത്രി ഇ.പി ജയരാജന്‍.മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്‍റെ രൂപീകരണത്തിന്‍റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് തീരുമാനം.
പ്രതിഭാശാലികളായ വിദ്യാര്‍ഥികളെ കണ്ടെത്തി പരിശീലനം നല്‍കുകയാണ് അക്കാദമിയുടെ ലക്ഷ്യം. കേരളാ പോലീസിന്‍റെ ഭാഗമായ ഫുട്‌ബോള്‍ താരം ഐഎം വിജയനാകും അക്കാദമിയുടെ ഡയറക്ടറെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.
മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് കേരളാ പോലീസ് ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുകയാണ്. മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ...
Posted by E.P Jayarajan on Wednesday, 10 February 2021
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!