ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും. ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന സിറ്റിക്ക് ഈ മത്സരം അതിനിര്‍ണായകമാണ്. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വന്പന്മാരുടെ പോരാട്ടം. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 11 മണിക്ക് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഒന്നാം സ്ഥാനം ലക്ഷ്യമിടുന്ന സിറ്റിക്ക് ജയം അനിവാര്യമാണ്. 19 മത്സരങ്ങളില്‍ നിന്ന് 41 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 30 പോയിന്റുള്ള ചെല്‍സി നാലാമതും. വൈകിട്ട് 6 മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്‌സ് യുണൈറ്റഡിനെ നേരിടും. 19 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുമായി യുണൈറ്റഡ് 6-ാം സ്ഥാനത്താണ്.

നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഫുള്‍ഹാമുമായി കളിക്കും. 33 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്തുള്ള ലിവര്‍പൂളിന് ടേബിളില്‍ മുന്നേറാന്‍ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. മറ്റ് മത്സരങ്ങളില്‍ എവര്‍ടണ്‍ ബ്രെന്‍ഡ് ഫോര്‍ഡിനെയും, ടോട്ടനം സണ്ടര്‍ലാന്റിനെയും ന്യൂകാസില്‍ ക്രിസ്റ്റല്‍ പാലസിനെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് ഈ മത്സരങ്ങളെല്ലാം തുടങ്ങുന്നത്.

റയല്‍ ഇന്നിറങ്ങും

സ്പാനിഷ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡ് ഇന്നിറങ്ങും. റയല്‍ ബെറ്റിസാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 8.45ന് റയലിന്റെ ഹോം ഗ്രൗണ്ടിലാണ് പോരാട്ടം. ബാഴ്‌സലോണയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാന്‍ റയലിന് ജയം അനിവാര്യം. 18 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റുമായാണ് മുന്‍ ചാന്പ്യന്മാര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്.

കഴിഞ്ഞ മത്സരങ്ങളില്‍ ആധികാരിക ജയം സ്വന്തമാക്കാന്‍ റയലിന് കഴിഞ്ഞിട്ടില്ല. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് റയല്‍ സോസിഡാഡിനെ നേരിടും. രാത്രി 1.30നാണ് മത്സരം തുടങ്ങുക. 18 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുമായി അത്‌ലറ്റികോ മാഡ്രിഡ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

YouTube video player