മൊറോക്കയ്‌ക്കെതിരായ തോല്‍വി; നെതര്‍ലന്‍ഡ്സ് പരിശീലക സ്ഥാനം രാജിവെച്ച് റൊണാള്‍ഡ് കോമാന്‍

Published : Jul 01, 2026, 08:11 AM IST
Ronald Koeman

Synopsis

2026 ഫിഫ ലോകകപ്പിൽ മൊറോക്കോയോട് റൗണ്ട് ഓഫ് 32-ൽ തോറ്റതിന് പിന്നാലെ നെതർലൻഡ്‌സ് പരിശീലകൻ റൊണാൾഡ് കോമാൻ രാജിവെച്ചു. ടീമിന്റെ ചരിത്രത്തിലെ ഏറ്റവും നേരത്തെയുള്ള പുറത്താകലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം, വ്യക്തിപരമായ കാരണങ്ങളാൽ പരിശീലനരംഗം വിട്ടേക്കുമെന്ന സൂചനയും നൽകി.

ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പിലെ ഞെട്ടിക്കുന്ന പുറത്താകലിന് പിന്നാലെ നെതര്‍ലന്‍ഡ്സ് ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകന്‍ റൊണാള്‍ഡ് കോമാന്‍ രാജിവെച്ചു. റൗണ്ട് ഓഫ് 32-ല്‍ മൊറോക്കോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് 63-കാരനായ കോമാന്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. മൊണ്ടെറെയില്‍ നടന്ന മത്സരത്തില്‍ 72-ാം മിനിറ്റില്‍ കോഡി ഗാക്‌പോയിലൂടെ നെതര്‍ലന്‍ഡ്സ് ലീഡ് നേടിയിരുന്നു. എന്നാല്‍ മൊറോക്കോ സമനില പിടിക്കുകയും പിന്നീട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡച്ച് ടീമിനെ പരാജയപ്പെടുത്തുകയുമായിരുന്നു.

ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് നെതര്‍ലന്‍ഡ്സ് അവസാന 16ല്‍ എത്തുന്നതിന് മുന്‍പേ ഇത്ര നേരത്തെ പുറത്താകുന്നത്. കോമാന്റെ വാക്കുകള്‍... 'ഡച്ച് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചു. ചരിത്രം സൃഷ്ടിക്കുമെന്ന് സ്വപ്നം കണ്ടിരുന്നെങ്കിലും അത് സാധിച്ചില്ല. ഒരു പരിശീലകന്‍ എന്ന നിലയില്‍ അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.' ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ കോമാന്‍ വ്യക്തമാക്കി. തന്റെ ഭാര്യ ബാര്‍ട്ടിനയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ തന്റെ ജീവിതവീക്ഷണം മാറ്റിയെന്നും, ഫുട്‌ബോളിനേക്കാള്‍ വലുതാണ് ആരോഗ്യത്തെന്നും അദ്ദേഹം സൂചിപ്പിച്ചു. കോച്ചിംഗ് കരിയര്‍ അവസാനിപ്പിക്കാനുള്ള സൂചനകളും അദ്ദേഹം നല്‍കി.

പ്രതീക്ഷകള്‍ തെറ്റിയ കാമ്പെയ്ന്‍

ഫിഫ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തായിരുന്ന നെതര്‍ലന്‍ഡ്സ്, ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തിയാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയിരുന്നത്. സെമിഫൈനല്‍ എത്തുന്നതും ലോകകപ്പ് കിരീടം നേടുന്നതും ലക്ഷ്യമിട്ടാണ് ടീം ഇറങ്ങിയതെന്ന് ഡച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ നൈജല്‍ ഡി ജോങ് സമ്മതിച്ചു. എന്നാല്‍ ആ ലക്ഷ്യത്തിലേക്ക് എത്താന്‍ ടീമിന് സാധിച്ചില്ല.

2018-2020 കാലയളവിലും നെതര്‍ലന്‍ഡ്സിനെ പരിശീലിപ്പിച്ച കോമാന്‍, 2023-ല്‍ ലൂയിസ് വാന്‍ ഗാലിന്റെ പകരക്കാരനായാണ് വീണ്ടും ചുമതലയേറ്റത്. എന്നാല്‍ രണ്ടാം വരവില്‍ ടീമിനെ വലിയ വിജയങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലോകകപ്പ് ചരിത്രമെഴുതി കിലിയന്‍ എംബാപ്പെ; നോക്കൗട്ട് റൗണ്ടിലെ ഗോളുകളില്‍ ഇനി ഫ്രഞ്ച് താരം മുന്നില്‍
ഇരട്ട ഗോളുമായി എംബാപ്പെ; സ്വീഡനെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍