എംബാപ്പെ റയലിലെത്തുമോ, ചര്‍ച്ചകള്‍ കഴിഞ്ഞു; സുപ്രധാന പ്രഖ്യാപനവുമായി സൂപ്പര്‍ താരത്തിന്‍റെ അമ്മ

Published : May 20, 2022, 08:43 PM ISTUpdated : May 20, 2022, 10:34 PM IST
എംബാപ്പെ റയലിലെത്തുമോ, ചര്‍ച്ചകള്‍ കഴിഞ്ഞു; സുപ്രധാന പ്രഖ്യാപനവുമായി സൂപ്പര്‍ താരത്തിന്‍റെ അമ്മ

Synopsis

പി എസ് ജിയും റയലും മുന്നോട്ടുവെച്ച കരാറുകള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും പി എസ് ജിയില്‍ തുടരണോ റയലിലേക്ക് പോകണോ എന്ന കാര്യത്തില്‍ എംബാപ്പെ തീരുമാനമെടുക്കട്ടെയെന്നും ലമാറി പ്രസ്താവനയില്‍ വ്യക്തമാക്കി. ലമാറിയാണ് എംബാപ്പെയുടെ വാണിജ്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത്.

പാരീസ്: പി എസ് ജി(PSG) സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ( Kylian Mbappe) റയല്‍ മാഡ്രിഡിലെത്തുമോ(Real Madrid) എന്നറിയാനുള്ള കാത്തിരിപ്പ് നീളുന്നു. ഇരു ക്ലബ്ബുകളും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഏത് ക്ലബ്ബില്‍ കളിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എംബാപ്പെയാണെന്നും താരത്തിന്‍റെ അമ്മ ഫായസ ലമാറി പറഞ്ഞു.

പി എസ് ജിയും റയലും മുന്നോട്ടുവെച്ച കരാറുകള്‍ തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും പി എസ് ജിയില്‍ തുടരണോ റയലിലേക്ക് പോകണോ എന്ന കാര്യത്തില്‍ എംബാപ്പെ തീരുമാനമെടുക്കട്ടെയെന്നും ലമാറി പ്രസ്താവനയില്‍ വ്യക്തമാക്കി. ലമാറിയാണ് എംബാപ്പെയുടെ വാണിജ്യ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത്.

പ്രഖ്യാപനം മാത്രം ബാക്കി, എംബാപ്പെ റയല്‍ മാഡ്രിഡില്‍? ലെവന്‍ഡോസ്‌കിയെ വിടാതെ ബാഴ്‌സ

സീസണൊടുവില്‍ എംബാപ്പെ റയലിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും യുവസൂപ്പര്‍ താരത്തെ നിലനിര്‍ത്താന്‍ പി എസ് ജി സമാനതകളില്ലാത്ത ഓഫറുകളാണ് മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.പിഎസ്ജിക്കായി, സീസണില്‍ എംബാപ്പെ 38 ഗോള്‍ നേടിയിരുന്നു. 

Kylian Mbappé’s mother Fayza: “We have an agreement with both Real Madrid and Paris Saint-Germain. Kylian will now decide”, she told @KoraPlusEG. 🚨⭐️ #Mbappé

“The two offers from PSG and Real Madrid are almost identical. It’s up to Kylian now, he will make a decision”. pic.twitter.com/ad1MZ1JhxU

— Fabrizio Romano (@FabrizioRomano) May 20, 2022

എംബാപ്പെക്ക് പ്രതിമാസ പ്രതിഫലമായി 39 കോടി രൂപയാണ് പി എസ് ജി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് സ്കൈ സ്പോര്‍ട്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ പ്രതിഫലത്തിന്‍റെ ഇരട്ടിയാണിത്. പ്രതിഫലം 39 കോടിയാകുന്നതോടെ എംബാപ്പെ മെസിയെയും റൊണാള്‍ഡോയെയും മറികടന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കളിക്കാരനാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി
മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്