രണ്ട് തവണ ലോകഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റൊണാൾഡീഞ്ഞോ 2002ല്‍ ലോകകപ്പ് കിരീടം നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. 

ദുബായ്: ബ്രസീലിയൻ ഫുട്ബോള്‍ ഇതിഹാസം റൊണാൾഡീഞ്ഞോയ്‌ക്ക് യുഎഇ ഭരണകൂടത്തിന്റെ ആദരം. റൊണാൾഡീഞ്ഞോയ്‌ക്ക് യുഎഇ ഗോൾഡൻ വിസ നൽകി. പത്ത് വർഷമാണ് കാലാവധി. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ നൽകാറുള്ളത്. 

നേരത്തേ, ക്രിസ്റ്റ്യാനോ റൊണാൾഡോ, പോൾ പോഗ്‌ബ, സാമുവല്‍ ഏറ്റു, റോബർട്ടോ കാർലോസ്, ദിദിയർ ദ്രോഗ്‌ബ, നൊവാക് ജോകോവിച്ച് തുടങ്ങിയ കായിക താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ നൽകിയിരുന്നു. 

രണ്ട് തവണ ലോകഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റൊണാൾഡീഞ്ഞോ 2002ല്‍ ലോകകപ്പ് കിരീടം നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. കോപ്പ അമേരിക്ക, കോൺഫെഡറേഷൻ കപ്പ്, ലാ ലിഗ, ചാമ്പ്യൻസ് ലീഗ് അടക്കമുള്ള നിര്‍ണായക കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 2005ൽ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി.

പിഎസ്‌ജി, ബാഴ്‌സലോണ, എ സി മിലാന്‍ തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചു. ക്ലബ് കരിയറിലാകെ 699 മത്സരങ്ങളില്‍ 266 ഗോളുകള്‍ നേടി. ദേശീയ കുപ്പായത്തില്‍ 97 മത്സരങ്ങളില്‍ 33 തവണയും വല ചലിപ്പിച്ചു. 

യൂറോപ്പില്‍ കിരീട ദിനം; യുവന്‍റസിന് കോപ്പ ഇറ്റാലിയ, പിഎസ്‌ജിക്ക് ഫ്രഞ്ച് കപ്പ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona