ലാ ലിഗയില്‍ ബാഴ്‌സ-അത്‌ലറ്റിക്കോ സൂപ്പര്‍ പോരാട്ടം; റയലിനും ഇന്ന് അങ്കം

By Web TeamFirst Published Nov 21, 2020, 6:16 PM IST
Highlights

കൊവിഡ് ബാധിതനായ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ഇല്ലാതെയാണ് അത്‍ലറ്റിക്കോ ഇറങ്ങുക

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ കരുത്തരായ റയൽ മാഡ്രിഡും ബാഴ്‌സലോണയും ഇന്നിറങ്ങുന്നു. ഒൻപതാം റൗണ്ട് മത്സരത്തിനിറങ്ങുന്ന റയൽ മാഡ്രിഡിന് വിയ്യാ റയലാണ് എതിരാളികൾ. രാത്രി എട്ടേമുക്കാലിനാണ് കളി തുടങ്ങുക. പരുക്കേറ്റ ക്യാപ്റ്റൻ സെർജിയോ റാമോസ് ഇല്ലാതെയാണ് റയൽ ഇറങ്ങുന്നത്. 

എട്ടാം മത്സരത്തിനിറങ്ങുന്ന ബാഴ്സലോണയ്ക്ക് അത്‍ലറ്റിക്കോ മാഡ്രിഡാണ് എതിരാളികൾ. കൊവിഡ് ബാധിതനായ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ഇല്ലാതെയാണ് അത്‍ലറ്റിക്കോ ഇറങ്ങുക. ഇതോടെ ബാഴ്സ വിട്ടതിന് ശേഷം തന്റെ മുൻ ക്ലബുമായുള്ള ആദ്യ മത്സരത്തിനായി സുവാരസ് ഇനിയും കാത്തിരിക്കണം. പതിനാറ് പോയിന്റുള്ള റയൽ നാലും 11 പോയിന്റുള്ള ബാഴ്സ എട്ടും സ്ഥാനത്താണിപ്പോൾ.

പ്രീമിയര്‍ ലീഗിലും സൂപ്പര്‍ പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇന്ന് പ്രമുഖ ടീമുകൾക്ക് മത്സരമുണ്ട്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റ‍ഡ്, ടോട്ടനം ടീമുകൾ ഇന്നിറങ്ങും. മാഞ്ചസ്റ്റർ സിറ്റി-ടോട്ടനം സൂപ്പർ പോരാട്ടം രാത്രി പതിനൊന്നിനാണ് തുടങ്ങുക. മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി ഒന്നരയ്ക്ക് വെസ്റ്റ് ബ്രോമിനെ നേരിടും. ലീഗിൽ മാഞ്ചസ്റ്റർ സിറ്റി പത്തും മാഞ്ചസ്റ്റർ യുണൈറ്റഡ് പതിനാലും സ്ഥാനത്താണ്. 

യുവന്‍റസും ഇന്നിറങ്ങുന്നു

ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് ഇന്ന് കാഗ്ലിയാരിയെ നേരിടും. രാത്രി ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. ഏഴ് മത്സരങ്ങൾ പിന്നിട്ടപ്പോൾ അ‍ഞ്ചാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യൻമാരായ യുവന്റസ്. പരിക്കേറ്റ ജോർജിയോ കെല്ലിനി, ലിയനാർഡോ ബൊനൂച്ചി എന്നിവർ ഇല്ലാതെയാണ് യുവന്റസ് ഇറങ്ങുക. ക്രിസ്റ്റ്യാനോ റൊണാൾഡോ, അൽവാരോ മൊറാട്ട, കുളുസെവ്സ്‌കി എന്നിവരാകും മുന്നേറ്റത്തിൽ.  

ഡ്യൂറന്‍റ് കപ്പിലെ ചരിത്രനേട്ടത്തിനുശേഷം ഐഎഫ്എ ഷീല്‍ഡിലും കിരീടം ലക്ഷ്യമിട്ട് ഗോകുലം കേരള

click me!