ഐഎഫ്എ ഷീല്‍ഡില്‍ ഡി ഗ്രൂപ്പിലാണ് ഗോകുലം കേരള. കൊല്‍ക്കൊത്തയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ ഗോകുലം കേരളയുടെ ആദ്യ കളി ഡിസംബര്‍ ആറിന് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബുമായാണ്.

കോഴിക്കോട്: ഐഎഫ്എ ഷീല്‍ഡ് ഫുട്ബോളില്‍ കിരീടം ലക്ഷ്യമിട്ട് ഇത്തവണ ഗോകുലം കേരളയും. രണ്ട് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷമാണ് കേരളത്തില്‍ നിന്ന് ഒരു ക്ലബ് ഐഎഫ്എ ഷീല്‍ഡിൽ കളിക്കുന്നത്.

ഡ്യൂറന്‍റ് കപ്പ് നേട്ടത്തിനൊപ്പം മറ്റൊരു ചരിത്രത്തിന് കൂടി കോപ്പു കൂട്ടുകയാണ് ഗോകുലം കേരള. ഈ സീസണില്‍ ഐ ലീഗിന് പുറമെ ഐഎഫ്എ ഷീല്‍ഡിലും ഗോകുലം കേരള മത്സരിക്കും.132 വര്‍ഷം പഴക്കമുള്ള ഡ്യൂറന്‍റ് കപ്പ് ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ടൂര്‍ണ്ണമെന്‍റാണ്. അത് കൈപ്പിടിയിലാക്കിയാണ് കഴിഞ്ഞ സീസണില്‍ ഗോകുലം കേരള ഫുട്ബോള്‍ ആരാധകരെ ഞെട്ടിച്ചത്.

Scroll to load tweet…

ഇത്തവണ 127 വര്‍ഷം പഴക്കമുള്ള ഐഎഫ്എഷീല്‍ഡാണ് മലബാറിയന്‍സിന്‍റെ ലക്ഷം. ഈ ടൂര്‍ണ്ണമെന്‍റില്‍ കിരീടം കൈവിട്ടെങ്കിലും റണ്ണറപ്പാവാന്‍ എഫ്സി കൊച്ചിന് കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഐഎഫ്എ ഷീല്‍ഡ് ഉയര്‍ത്താനായാല്‍ ഗോകുലത്തിനത് ചരിത്ര നേട്ടമാവും.

Scroll to load tweet…

ഇറ്റലിക്കാരനായ മുഖ്യപരിശീലകന്‍ ആല്‍ബര്‍ട്ടോ അന്നീസിന് കീഴിലാണ് പരിശീല നം.മുന്നേറ്റ നിരയിലും പ്രതിരോധ നിരയിലുമുള്‍പ്പെടെ നിരവധി പുതുമുഖങ്ങളുമായി മുഖം മിനുക്കിയാണ് പുതിയ സീസണില്‍ ഗോകുലം കേരളയുടെ വരവ്.

ഐഎഫ്എ ഷീല്‍ഡില്‍ ഡി ഗ്രൂപ്പിലാണ് ഗോകുലം കേരള. കൊല്‍ക്കൊത്തയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ ഗോകുലം കേരളയുടെ ആദ്യ കളി ഡിസംബര്‍ ആറിന് യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ്ബുമായാണ്.