ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത; ലാ ലിഗയില്‍ പന്തുരുളുന്നു

By Web TeamFirst Published May 5, 2020, 3:38 PM IST
Highlights

 ജൂണ്‍ ആദ്യവാരത്തോടെ മല്‍സരങ്ങള്‍ വീണ്ടും തുടങ്ങാനാണ് ആലോചിക്കുന്നത്. യൂറോപ്യന്‍ സമ്മറിനു മുമ്പ് ലാലിഗയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.  

മാഡ്രിഡ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ താരങ്ങള്‍ക്കു ചെറിയ തോതില്‍ പരിശീലനവും നടത്താമെന്ന നിര്‍ദേശം ലഭിച്ചുകഴിഞ്ഞു. ജൂണ്‍ ആദ്യവാരത്തോടെ മല്‍സരങ്ങള്‍ വീണ്ടും തുടങ്ങാനാണ് ആലോചിക്കുന്നത്. യൂറോപ്യന്‍ സമ്മറിനു മുമ്പ് ലാലിഗയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.  ലോക്ക്ഡൗണില്‍ സ്പാനിഷ് സര്‍ക്കാര്‍ ചില ഇളവുകള്‍ വരുത്തിയതോടെയാണ് സ്പാനിഷ് ലീഗ് വീണ്ടും ആരംഭിക്കാമെന്ന തീരുമാനത്തിലേക്ക് വരുന്നത്.

ഫിറ്റ്നെസ് അപാരം; കോലി 40 വയസുവരെ ഇന്ത്യന്‍ ടീമില്‍ തുടരുമെന്ന് മുന്‍ താരം

ഈയാഴ്ച വിവിധ ക്ലബ്ബുകളിലെ താരങ്ങളെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയരാക്കും. ഇതിന് ശേഷമായിരിക്കും അവര്‍ പരിശീലനം ആരംഭിക്കുക. അതിന് മുന്‍പ്  ക്ലബ്ബുകള്‍ പരിശീലന സൗകര്യങ്ങള്‍ തയ്യാറാക്കുകയും അവയെല്ലാം അണുവിമുക്തമാക്കുകയും ചെയ്യണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഫുട്ബോളിന്റെ മടങ്ങിവരവ് സ്പെയിനില്‍ കാര്യങ്ങള്‍ സാധാരണ രീതിയിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നു സ്പാനിഷ് ലീഗ് പ്രസിഡന്റ് ജാവിയര്‍ ടെബാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മെസി കാണണ്ട, എടുത്തോണ്ട് പോവും ബാഴ്‌സലോണയിലേക്ക്; അത്രയ്ക്കുണ്ട് പന്ത്രണ്ടുകാരന്റെ അത്ഭുത ഫ്രീകിക്കില്‍

ഒഴിഞ്ഞ സ്റ്റേഡിയത്തിലായിരിക്കും സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നടക്കുക. എന്നാല്‍ ലീഗ് പുനരാരംഭിക്കുന്ന തിയ്യതി ഇനിയും തീരുമാനിച്ചിട്ടില്ല. മല്‍സരങ്ങള്‍ പുനരാരംഭിക്കുന്നതിനു മുമ്പ് ചുരുങ്ങിയത് ഒരു മാസമെങ്കിലും കളിക്കാര്‍ക്ക് പരിശീലനം നടത്താന്‍ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്. അതു മാത്രമല്ല പരിശീലനം കഴിഞ്ഞ് എല്ലാ ദിവസവും പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

click me!