കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി 40 വയസ് വരെ ക്രിക്കറ്റില്‍ തുടരുമെന്ന പ്രവചനവുമായി മുന്‍താരം ദീപ്‌സ ദാസ്ഗുപ്ത. അത്രയും കാലം ക്രിക്കറ്റില്‍ തുടരാനുള്ള ഫിറ്റ്‌നെസ് കോലിക്കുണ്ടെന്നാണ് ഗുപ്ത പറയുന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് വെബ് സൈറ്റായ സ്‌പോര്‍ട്‌സ് കീഡയുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം.

ആരും അത്ര നെഗളിക്കണ്ട, പാക് ക്രിക്കറ്റ് ബോര്‍ഡിലെ പലരും ഒത്തുകളിക്കാര്‍; ഗുരുതര ആരോപണവുമായി മുഹമ്മദ് ആസിഫ്

''ശാരീരികമായി അത്രയും ഫിറ്റാണ് ഇപ്പോള്‍ കോലി. അടുത്ത അഞ്ചോ ആറ് വര്‍ഷത്തേക്കെങ്കിലും കോലിക്കിക്ക് കളിക്കാന്‍ സാധിക്കും. ചിലപ്പോള്‍ പത്ത് വര്‍ഷത്തോളം അദ്ദേഹം ക്രിക്കറ്റില്‍ തുടര്‍ന്നേക്കും. എല്ലാ കാര്യങ്ങളോടും 100 ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ് കോലി. ഫിറ്റ്‌നെസിന്റെ കാര്യത്തിലും അദ്ദേഹമിത് കാത്തുസൂക്ഷിക്കുന്നു. ഇപ്പോള്‍ മുപ്പതിന്റെ തുടക്കത്തിലാണ് കോലി.

മെസി കാണണ്ട, എടുത്തോണ്ട് പോവും ബാഴ്സയിലേക്ക്; അത്രയ്ക്കുണ്ട് പന്ത്രണ്ടുകാരന്റെ അത്ഭുത ഫ്രീകിക്കില്‍- വീഡിയോ 

മാനസികമായി ഇതേ ചുറുചുുക്കോടെ എത്ര കാലം കോലിക്കു കളിക്കാന്‍ കഴിയുമെന്ന കാര്യത്തിലാണ് ആശങ്കയുള്ളത്. കോലിയെപ്പോലെ ചിന്താഗതി പുലര്‍ത്തിയ ചിലര്‍ നേരത്തേ മാനസികമായി തളരുകയും വിസ്മൃതിയിലേക്കു മറയുകയും ചെയ്ത സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നു.'' അദ്ദേഹം വ്യക്തമാക്കി.

2012 മുതലാണ് കോലി ക്രിക്കറ്റിനെ കൂടുതല്‍ ഗൗരവമായി കാണാന്‍ തുടങ്ങിയത്. അതിനു ശേഷം ഫിറ്റ്നസില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയ അദ്ദേഹം ഇപ്പോള്‍ ക്രിക്കറ്റിലെ മാത്രമല്ല കായിക ലോകത്തെ തന്നെ ഏറ്റവും മികച്ച ഫിറ്റ്നസുള്ളവരുടെ നിരയിലാണ്. തുടക്കകാലത്ത് ഫിറ്റ്‌നെസിന് അധികം പ്രാധാന്യം നല്‍കാതിരുന്ന വ്യക്തായിരുന്നു കോലി.