മൈതാനത്ത് മിന്നൽപ്പിണർ; ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരന് ദാരുണാന്ത്യം, 12 കളിക്കാർക്ക് പരിക്ക്

Published : Aug 06, 2026, 02:43 PM IST
Lighting Strike Football Pitch

Synopsis

കനത്ത മഴയ്ക്കിടെ മത്സരം പുരോഗമിക്കവേ അപ്രതീക്ഷിതമായി വൻ ശബ്ദത്തോടെ ഗ്രൗണ്ടിലേക്ക് മിന്നൽ പതിക്കുകയായിരുന്നു. മിന്നലേറ്റ ഉടൻ തന്നെ സോഫ്‍വാൻ അവായ് ഗ്രൗണ്ടിൽ തഴെവീണു.

ബാങ്കോക്ക്: തായ്‌ലൻഡിൽ ഫുട്ബോൾ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് 24-കാരനായ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. മൂന്നാം ഡിവിഷൻ ക്ലബ്ബായ യാലാ എഫ്.സിയുടെ വിങ്ങറും സാംകോൾട്ട്സ് ടീം താരവുമായ സോഫ്‍വാൻ അവായ് (24) ആണ് മത്സരത്തിനിടെ മിന്നലേറ്റ് മരിച്ചത്. അപകടത്തിൽ ഒരു മലേഷ്യൻ പൗരൻ ഉൾപ്പെടെ 12 കളിക്കാർക്ക് പരിക്കേറ്റു.

തെക്കൻ തായ്‌ലൻഡിലെ സുങ്കായ് ഗോലോക്കിലുള്ള സന്തിഫാപ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയാണ് കായികലോകത്തെ നടുക്കിയ സംഭവം. തായ്‌ലൻഡിലെയും മലേഷ്യയിലെയും അമച്വർ ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന ഗോലോക്ക് എഫ്.എ കപ്പ് ടൂർണമെന്‍റിൽ സാംകോൾട്ട്സും അബു നോങ് സിരിനും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അപകടം.

നടുക്കുന്ന ദൃശ്യങ്ങൾ

കനത്ത മഴയ്ക്കിടെ മത്സരം പുരോഗമിക്കവേ അപ്രതീക്ഷിതമായി വൻ ശബ്ദത്തോടെ ഗ്രൗണ്ടിലേക്ക് മിന്നൽ പതിക്കുകയായിരുന്നു. മിന്നലേറ്റ ഉടൻ തന്നെ സോഫ്‍വാൻ അവായ് ഗ്രൗണ്ടിൽ തഴെവീണു. സഹകളിക്കാർ അടിയന്തരമായി അവായ്ക്ക് പ്രഥമശുശ്രൂഷയും സി.പി.ആറും നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പ്രാദേശിക പോലീസ് മേധാവി തുൻ സിരിഖുന്ത് അറിയിച്ചു. പരിക്കേറ്റ മറ്റ് 12 താരങ്ങളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

 

തായ്‌ലൻഡിൽ സമീപകാലത്ത് ഇടിമിന്നലേറ്റുള്ള അപകടങ്ങൾ വർധിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഡിസീസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്‍റിന്‍റെ വിവരമനുസരിച്ച് 2020-നും 2024-നും ഇടയിൽ 283-ലധികം ആളുകൾക്കാണ് മിന്നലേറ്റത്. മോശം കാലാവസ്ഥയായിരുന്നിട്ടും മത്സരം തുടരാൻ അനുവദിച്ച സംഘാടകരുടെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് നിരാശ കാറ്റിൽപ്പറത്തി വീണ്ടും 'മെസി മാജിക്'; ഇരട്ടഗോളും അസിസ്റ്റുമായി മിന്നി, മയാമിക്ക് തകർപ്പൻ ജയം
കോപ്പ ദെ ബ്രസീലിൽ സാന്‍റോസിന്‍റെ വിജയത്തിന് പിന്നാലെ നാടകീയ രംഗങ്ങള്‍, നെയ്മർ 'തെമ്മാടി'യെന്ന് എതിർ ക്ലബ് അധ്യക്ഷൻ