'നായകൻ പടിയിറങ്ങി', അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം

Published : Aug 31, 2026, 09:00 PM IST
Lionel Messi

Synopsis

അർജന്റീനക്കാരൻ എന്ന നിലയിൽ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് ഞാൻ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കും, മോശം സമയങ്ങളിൽ കൂടുതലായി ഒപ്പം നിൽക്കും. അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു. 21 വർഷത്തെ സ്നേഹത്തിന് നന്ദി- രാജ്യത്തിനായി 2022 ലോകകപ്പ് നേടിയ ടീമിന്റെ നായകൻ വിരമിക്കൽ കുറിപ്പിൽ പറയുന്നു.

ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് താരം അർജന്റീനിയൻ ജേഴ്സിയോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്. പിതാവിന്‍റെ മരണത്തിന് പിന്നാലെ താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്ന സൂചന മെസ്സി നൽകിയിരുന്നു. അർജന്റീനക്കാരനായി ജനിപ്പിച്ചതിനു ദൈവത്തിനു നന്ദിയുണ്ടെന്നും, അഭിമാനത്തോടെയും സമാധാനത്തോടെയുമാണ് പടിയിറക്കമെന്നും സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെ മതിയാക്കുന്നുവെന്നും മെസി പറയുന്നു.

ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിജയങ്ങളിൽ മാത്രമല്ല, എല്ലാക്കാലത്തും ഈ ജേഴ്സിക്കായി ഞാൻ സർവ്വതും നൽകിയിട്ടുണ്ട്. അർജന്റീനക്കാരൻ എന്ന നിലയിൽ നിങ്ങളെ ഓരോരുത്തരെയും അഭിമാനം കൊള്ളിക്കാനാണ് ഞാൻ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കും, മോശം സമയങ്ങളിൽ കൂടുതലായി ഒപ്പം നിൽക്കും. അവിസ്മരണമായ എല്ലാ ഓർമകളെയും ഒപ്പം കൂട്ടി മടങ്ങുന്നു. 21 വർഷത്തെ സ്നേഹത്തിന് നന്ദി- രാജ്യത്തിനായി 2022 ലോകകപ്പ് നേടിയ ടീമിന്റെ നായകൻ വിരമിക്കൽ കുറിപ്പിൽ പറയുന്നു.

തന്‍റെ 39ആം വയസിൽ ആണ് 21 വർഷം നീണ്ട കരിയർ അവസാനിപ്പിച്ച് മെസിയുടെ പടിയിറക്കം. 207 മത്സരങ്ങളിൽ 125 ഗോൾ നോടിയ മെസി 2008 ഒളിമ്പികസിൽ സ്വർണം, 2021,2024 കോപ്പ അമേരിക്കയിൽ കിരീടം എന്നിവയും രാജ്യത്തിനായി സ്വന്തമാക്കി. കിരീടങ്ങളുടെ നാളുകളിൽ അല്ല, അതിനു മുൻപും ടീമിനായി എല്ലാം നൽകി, ഇനിയും നൽകാൻ ഒന്നുമില്ല. വരുന്ന തലമുറയിലെ മികച്ച യുവതാരങ്ങൾക്ക് വഴിമാറിക്കൊടുക്കേണ്ട സമയമാണിതെന്നും താരം വ്യക്തമാക്കി. തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കുടുംബത്തിനും കോച്ചുകൾക്കും സഹതാരങ്ങൾക്കും ആരാധകർക്കും താരം നന്ദി പറഞ്ഞു. ഇനിമുതൽ ഗാലറിയിലിരുന്ന് ഒരു സാധാരണ ആരാധകനായി അർജന്റീനയ്ക്കായി ശബ്ദമുയർത്തുമെന്നും പറഞ്ഞാണ് താരം തന്റെ വിടവാങ്ങൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മലാഗയെ തകർത്തു, മൗറീഞ്ഞോയ്ക്ക് കീഴിൽ വിജയക്കുതിപ്പ് തുടര്‍ന്ന് റയല്‍, ബെല്ലിങ്ഹാമിനും എംബാപ്പെയ്ക്കും ഗോൾ
അര്‍ജന്‍റീനയുടെ ലോകകപ്പ് ഹീറോയെ സ്വന്തമാക്കി ചെല്‍സി, എമി മാര്‍ട്ടിനെസ് ഇനി നീലക്കുപ്പായത്തിൽ