
പാരീസ്: ഈ മാസം 20ന് ഖത്തറില്‍ തുടങ്ങുന്ന ഫുട്ബോള്‍ ലോകകപ്പിന് ഒരുങ്ങുന്നതിനായി പിഎസ്‌ജിയുടെ അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജന്‍റീന നായകന്‍ ലിയോണൽ മെസി. കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയറോട് ഈ ആഴ്ച തന്നെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് മെസ്സി ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.
പുതിയ സീസണിൽ പിഎസ്‌ജി ജേഴ്സിയിൽ ഉജ്വലഫോമിലാണ് ലിയോണൽ മെസി. 17 മത്സരങ്ങളിൽ നിന്ന് 12 ഗോള്‍ നേടിയ മെസി 13 അസിസ്റ്റും നല്‍കി. മത്സരാധിക്യമുള്ളതിനാൽ ടീമുകൾക്ക് ലോകകപ്പിനൊരുങ്ങാൻഇത്തവണ ഒരാഴ്ച പോലും സമയമില്ല. ലോകകപ്പ് സ്വന്തമാക്കാൻ മെസ്സിക്ക് അവസാന അവസരമായതിനാൽ നേരത്തെ തന്നെ അർജന്‍റീന ടീമിനൊപ്പം ചേരാനാണ് സൂപ്പർ താരത്തിന്‍റെ തീരുമാനം.
പുള്ളാവൂര്‍ പുഴ നിറഞ്ഞൊഴുകി മെസി, 'തല'യെടുപ്പോടെ അര്‍ജന്‍റീന ആരാധകര്‍
ഈ മാസം ഫ്രഞ്ച് ലീഗിൽ രണ്ട് മത്സരങ്ങളാണ് ലോകകപ്പിന് മുൻപ് പിഎസ്‌ജിക്ക് ബാക്കിയുള്ളത്. ആറാം തീയതിയുള്ള മത്സരത്തിന് ശേഷം അർജന്‍റീന ടീമിനൊപ്പം ചേരാൻ അനുവദിക്കണമെന്നാണ് മെസി കോച്ച് ക്രിസ്റ്റഫ് ഗാൾട്ടിയറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പിഎസ്‌ജിയുമായുള്ള മെസിയുടെ കരാറിലും അർജന്‍റീന ടീമിന് പ്രധാന്യം നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ മാസം 16ന് അര്‍ജന്‍റീനക്ക് യുഎഇയുമായി സൗഹൃദ മത്സരമുള്ളതിനാൽ നേരത്തെ തന്നെ മെസിയും സഹതാരങ്ങളും ഒന്നിച്ച് പരിശീലനം തുടങ്ങും.
22ന് സൗദി അറേബ്യയാണ് ലോകകപ്പിൽ അർജന്‍റീനയുടെ ആദ്യ എതിരാളികൾ. കോപ്പ അമേരിക്കയും ഫൈനലിസിമ കിരീടവും സ്വന്തമാക്കിയ അർജന്‍റീന 34 മത്സരങ്ങളിൽ പരാജയമറിയാതെയാണ് അറേബ്യൻ മണ്ണിലേക്കെത്തുക.
തിരികെയെത്തിക്കാന്‍ ബാഴ്സ, സ്വന്തമാക്കാന്‍ കൊതിച്ച് സിറ്റി, പിടി വിടാതെ പിഎസ്‌ജി; മനസുതുറക്കാതെ മെസി
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!