Asianet News MalayalamAsianet News Malayalam

പുള്ളാവൂര്‍ പുഴ നിറഞ്ഞൊഴുകി മെസി, 'തല'യെടുപ്പോടെ അര്‍ജന്‍റീന ആരാധകര്‍

പുള്ളാവൂര്‍ പുഴയില്‍ മെസിയുടെ 30 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ടാണ് അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ചത്. അര്‍ജന്‍റീനയുടെ പ്രശസ്തമായ വെള്ളയും നീലയും നിറങ്ങളുള്ള കുപ്പായത്തില്‍ പത്താം നമ്പറില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മെസിയെ ഏറെ ദൂരെ നിന്നുപോലും കാണാനാവും.

fifa-world-cup: Lionel-Messi's- cut-out-pullavoor-river kozhikode becomes Viral
Author
First Published Nov 1, 2022, 1:29 PM IST

കോഴിക്കോട്: ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇങ്ങ് കേരളത്തില്‍ ബ്രസീല്‍ ആരാധകര്‍ക്കെതിരെ ആദ്യ ഗോളടിച്ച് ലീഡെടുത്തിരിക്കുകയാണ് അര്‍ജന്‍റീന ആരാധകര്‍. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് രാജ്യാന്തര മാധ്യമങ്ങളില്‍വരെ വാര്‍ത്തയായത്. 

കോഴിക്കോട് കൊടുവള്ളിക്ക് അടുത്തുള്ള പുള്ളാവൂരിലെ ചെറുപുഴയിലെ കുറുങ്ങാട്ടു കടവില്‍ അര്‍ജന്‍റീന ആരാധകര്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്‍റെ വീഡിയോയയും നേരത്തെ വൈറലായിരുന്നു. പുള്ളാവൂര്‍ പുഴയില്‍ മെസിയുടെ 30 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ടാണ് അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ചത്. അര്‍ജന്‍റീനയുടെ പ്രശസ്തമായ വെള്ളയും നീലയും നിറങ്ങളുള്ള കുപ്പായത്തില്‍ പത്താം നമ്പറില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മെസിയെ ഏറെ ദൂരെ നിന്നുപോലും കാണാനാവും.

തിരികെയെത്തിക്കാന്‍ ബാഴ്സ, സ്വന്തമാക്കാന്‍ കൊതിച്ച് സിറ്റി, പിടി വിടാതെ പിഎസ്‌ജി; മനസുതുറക്കാതെ മെസി

പുള്ളാവൂരിലെ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷനാണ് മെസിയുടെ കൂറ്റന്‍ കട്ടൗട്ട് പുഴക്ക് നടുവിലെ ചെറിയ തുരുത്തില്‍ ഉയര്‍ത്തിയത്. ലോകകപ്പിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാനാണ് മെസിയും സംഘവും ഇത്തവണ ഖത്തറില്‍ ഇറങ്ങുന്നത്. നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും അഞ്ചുവട്ടം കിരീടം നേടിയ ബ്രസീലും തോൽവിയറിയാതെ കുതിക്കുന്ന ലിയോണല്‍ മെസിയുടെ അർജന്‍റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയുമെല്ലാം ഫേവറൈറ്റുകൾ. നവംബർ 20ന് ആതിഥേയരായ ഖത്തറിനെ ഇക്വഡോർ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും.

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് എ

ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്

ഗ്രൂപ്പ് സി

അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ

ഗ്രൂപ്പ് ഇ

ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍

ഗ്രൂപ്പ് എച്ച്

പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന

Follow Us:
Download App:
  • android
  • ios