മെസി കാത്തിരിക്കണം; പിഎസ്‌ജി അരങ്ങേറ്റം വൈകും

By Web TeamFirst Published Aug 20, 2021, 6:09 PM IST
Highlights

മതിയായ പരിശീലനത്തിന് അവസരം ലഭിക്കാത്തതാവാം മെസിയെ പരിഗണിക്കാതിരിക്കാന്‍ കാരണം എന്നാണ് സൂചന

പാരീസ്: ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിൽ അരങ്ങേറ്റത്തിനായി സൂപ്പര്‍താരം ലിയോണൽ മെസി ഇനിയും കാത്തിരിക്കണം. ബ്രെസ്റ്റിന് എതിരായ മത്സരത്തിനുള്ള 23 അംഗ സ്‌ക്വാഡില്‍ മെസിയെ ഉൾപ്പെടുത്തിയില്ല. മറ്റൊരു സൂപ്പര്‍താരം നെയ്‌മറും പട്ടികയിലില്ല. അതേസമയം ഏഞ്ചല്‍ ഡി മരിയയും മാർക്വീഞ്ഞോസും തിരിച്ചെത്തി. മെസിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പരിശീലകന്‍ മൗറീസിയോ പൊച്ചെറ്റീനോ ഇന്നലെ സൂചിപ്പിച്ചിരുന്നു. 

മതിയായ പരിശീലനത്തിന് അവസരം ലഭിക്കാത്തതാവാം മെസിയെ പരിഗണിക്കാതിരിക്കാന്‍ കാരണം എന്നാണ് സൂചന. മെസി-നെയ്‌മര്‍-എംബാപ്പേ ത്രിമൂര്‍ത്തികളുടെ കൂടിച്ചേരലിനായി ഇതോടെ ആരാധകര്‍ കാത്തിരിക്കണം. ബാഴ്‌സലോണയില്‍ നിന്ന് അടുത്തിടെയാണ് 34കാരനായ മെസി പാരീസ് ക്ലബിലെത്തിയത്. അതേസമയം യൂറോ കപ്പ് നേടിയ ഇറ്റാലിയന്‍ ടീം ഗോള്‍കീപ്പര്‍  ജിയാന്‍ലൂഗി ഡോണറുമ്മ ഇന്ന് പിഎസ്‌ജി കുപ്പായത്തില്‍ അരങ്ങേറിയേക്കും. 

The full squad for ! 📋🔴🔵 pic.twitter.com/UULSO1rIzB

— Paris Saint-Germain (@PSG_English)

പിഎസ്ജിയുടെ അടുത്ത മത്സരം ഈമാസം 29ന് റെയിംസിന് എതിരെയാണ്. എവേ മത്സരം ആയതിനാൽ മെസിക്ക് അരങ്ങേറ്റം നൽകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇങ്ങനെയെങ്കിൽ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അടുത്ത മാസം 12ന് നടക്കുന്ന മത്സരത്തിലായിരിക്കും ഒരുപക്ഷേ മെസിയുടെ അരങ്ങേറ്റം. ഹോം മത്സരത്തിൽ ക്ലെമോണ്ട് ഫൂട്ടിന് എതിരെയാണ് പിഎസ്‌ജിയുടെ ഈ മത്സരം. ഇതിന് ശേഷം സെപ്റ്റംബർ 19ന് ലിയോണിനെയാണ് പിഎസ്‌ജി നേരിടുക.

ഡി ബ്രൂയിന്‍, ജോര്‍ജീഞ്ഞോ, കാന്റെ; പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാര പട്ടിക യുവേഫ പുറത്തുവിട്ടു

അഫ്ഗാനില്‍ നിന്ന് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമം; ദേശീയ ഫുട്‌ബോളര്‍ കൊല്ലപ്പെട്ടു

ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും വലിയ കരുത്തെന്താകും; എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി മോര്‍ഗന്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!