അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം നിരവധി പേര്‍ പലായനം ചെയ്തിരുന്നു. ചിലര്‍  വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ അള്ളിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനിക വിമാനത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ താഴോട്ട് വീഴുന്ന ദൃശ്യം ലോകത്ത് ഞെട്ടലുണ്ടാക്കിയിരുന്നു. ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ ഒരാള്‍ അഫ്ഗാനിസ്ഥാന്‍ ദേശീയ ജൂനിയര്‍ ഫുട്‌ബോള്‍ താരമെന്ന് റിപ്പോര്‍ട്ട്. 19 വയസുകാരന്‍ സാകി അന്‍വരിയാണ് മരിച്ചത്. 

അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം നിരവധി പേര്‍ പലായനം ചെയ്തിരുന്നു. ചിലര്‍ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ അള്ളിപ്പിടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇത്തരത്തില്‍ ഭീകരദൃശ്യങ്ങള്‍ ലോകം കണ്ടത്. ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമിച്ചവരില്‍ ഒരാളായിരുന്നു അന്‍വരി. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയായ അരിയാന ന്യൂസ് ഇക്കാര്യം സ്ഥിരീകരിച്ചു. 

Scroll to load tweet…

രാജ്യം വിടാനുള്ള തീവ്ര ശ്രമത്തില്‍ അഫ്ഗാനികള്‍ വിമാനത്തില്‍ പറ്റിപിടിച്ച് നില്‍ക്കുന്നതിന്റേയും ഇടിച്ചുകയറുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.