
ബാഴ്സലോണ: ആരാധകരെ ഞെട്ടിച്ച് നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇതിഹാസ താരം ലിയോണൽ മെസി വീണ്ടും ബാഴ്സലോണയിൽ. 2021ൽ ടീം വിട്ടതിന് ശേഷം ആദ്യമായാണ് മെസി കാംപ് നൗവിലെത്തിയത്. സ്പാനിഷ് ക്ലബിന്‍റെ നവീകരിച്ച കാംപ് നൗ സ്റ്റേഡിയം കാണാനാണ് മെസി എത്തിയത്.
മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനം നടത്തിയതിന് പിന്നാലെ മെസി ബാഴ്സലോണയിലേക്ക് പറക്കുകയായിരുന്നു. സ്റ്റേഡിയത്തിനകത്തും പുറത്തുനിന്നും ചിത്രങ്ങളെടുത്ത മെസി സാമൂഹിക മാധ്യങ്ങളിൽ പങ്കുവച്ചു. എന്‍റെ ആത്മാവും ഹൃദയവും തുടിക്കുന്ന മണ്ണിലേക്ക് തിരിച്ചെത്തി. ഞാൻ വളരെയധികം സന്തോഷിച്ച ഇടം. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണെന്ന് ആയിരം മടങ്ങ് തോന്നിപ്പിച്ച സ്ഥലം. കളിക്കാരൻ എന്ന നിലയിൽ യാത്രപറയാൻ കൂടി ഒരു ദിവസം ഇവിടേക്ക് തിരിച്ചു കഴിയുമെന്നാണ് പ്രതീക്ഷയെന്നും മെസി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
രണ്ട് പതിറ്റാണ്ടുകാലം ബൗഴ്സയിൽ ചെലവഴിച്ച മെസ്സി ക്ലബിനൊപ്പം സാധ്യമായ കിരീടങ്ങൾ എല്ലാം സ്വന്തമാക്കിയിരുന്നു. 2021ലാണ് മെസ്സി ക്ലബിന്‍റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബാഴ്സ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. പി എസ് ജി താരമായിരിക്കെ അറ്‍ജന്‍റീന കുപ്പായത്തില്‍ ലോകകപ്പ് കിരീടം നേടിയ മെസി പിന്നീട് മേജര്‍ ലീഗ് സോക്കറില്‍ ഇന്‍റര്‍ മയാമിക്കായി പന്ത് തട്ടാന്‍ പോയി. അടുത്ത വര്‍ഷം നടക്കുന്ന ഫു്ടബോള്‍ ലോകകപ്പിലും കളിക്കുമോ എന്ന കാര്യത്തില്‍ മെസി ഇതുവരെ മനസുതുറന്നിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!