
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത 3 ഗോളിനാണ് സിറ്റിയുടെ ജയം. ടീം മാനേജറായുള്ള പെപ് ഗ്വാര്‍ഡിയോള 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മത്സരം കൂടി ആയിരുന്നിത്. മാനേജര്‍ക്കുള്ള സ്‌നേഹം സമ്മാനം കൂടിയായിത്. മത്സരം തുടങ്ങിയത് മുതല്‍ ആക്രമിച്ച് കളിച്ച ആതിഥേയര്‍ പതിമൂന്നാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി നഷ്ടമാക്കി. എര്‍ലിംഗ് ഹാളണ്ടാണ് കിക്കെടുത്തത്. 29-ാം മിനുട്ടില്‍ ഇതിന് പരിഹാരം. മാത്യൂസ് ന്യുനസിന്റെ അസിസ്റ്റില്‍ വലകുലുക്കി ഹാളണ്ടിന്റെ ആഘോഷം.
ആദ്യ പകുതി അവസാനിക്കും മുമ്പ് ലീഡിരിട്ടയാക്കി നിക്കോ ഗോണ്‍സാലസ്. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ലിവര്‍പൂളിന്റെ ശ്രമം. സിറ്റിയുടെ പ്രതിരോധം ഭേതിക്കാനാകാതെ മുഹമ്മദ് സലായും കോഡി ഗാക്‌പോയും. അറുപതി മൂന്നാം മിനുട്ടില്‍ ചാമ്പ്യന്മാരെ ഞ്ഞെട്ടിച്ച് ജെറമി ഡോക്കു. ലിവര്‍പൂളിനെതിരായ ജയത്തോടെ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു സിറ്റി. ലീഗിലെ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയ ലിവര്‍പൂള്‍ എട്ടാം സ്ഥാനത്താണ്.
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് നിരാശ. റയോ വയ്യേക്കാനയുമായി സമനില വഴങ്ങി. ഇരു ടീമുകള്‍ക്കും ഗോളുകളൊന്നും നേടാനായില്ല. റയല്‍ മാഡ്രിഡ് ഓണ്‍ ടാര്‍ജറ്റിലേക്ക് 5 ഷോട്ടുകള്‍ തൊടുത്തെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. സമനില വഴങ്ങിയെങ്കിലും 12 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി റയല്‍ മാഡ്രിഡ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അതേസമയം, അത്റ്റലിക് ക്ലബിന് ജയം. ഒവിഡോയെ എതിരില്ലാത്ത ഒരു ഗോളിന്‌തോല്‍പിച്ചു. 25- മിനുട്ടില്‍ നിക്കോ വില്യംസാണ് അത്‌ലറ്റിക് ക്ലബിന്റെ വിജയഗോള്‍ നേടിയത്. 12 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുള്ള അത്‌ലറ്റിക് ക്ലബ് ലീഗില്‍ ഏഴാം സ്ഥാനത്താണ്.