ലിവര്‍പൂളിലും ബാര്‍കോള 29-ാം നമ്പര്‍ ജഴ്‌സിയണിയും, കാരണം ഫിഫ വീഡിയോ ഗെയിം

Published : Aug 29, 2026, 04:52 PM IST
BRADLEY BARCOLA

Synopsis

ഫ്രഞ്ച്‌ ക്ലബ്ബ്‌ പാരിസ്‌ സെയിന്റ്‌ ജെര്‍മെയിനില്‍ നിന്ന്‌ ഇംഗ്ലീഷ്‌ ക്ലബ്ബ്‌ ലിവര്‍പൂളിലേക്ക്‌ കൂടുമാറുന്ന വിംഗര്‍ ബ്രാഡ്‌ലി ബാര്‍കോള പുതിയ തട്ടകത്തിലും ജഴ്‌സി നമ്പര്‍ 29 തിരഞ്ഞെടുക്കും. ലിയോണില്‍ കളിച്ചിരുന്നപ്പോള്‍ 26 ആയിരുന്നു നമ്പര്‍. പി എസ്‌ ജിയിലേക്ക്‌ വന്നപ്പോഴാണ്‌ 29 ാം നമ്പര്‍ ജഴ്‌സിയിലേക്ക്‌ ബാര്‍കോള മാറിയത്‌.

പാരിസ്‌: ഫ്രഞ്ച്‌ ക്ലബ്ബ്‌ പാരിസ്‌ സെയിന്റ്‌ ജെര്‍മെയിനില്‍ നിന്ന്‌ ഇംഗ്ലീഷ്‌ ക്ലബ്ബ്‌ ലിവര്‍പൂളിലേക്ക്‌ കൂടുമാറുന്ന വിംഗര്‍ ബ്രാഡ്‌ലി ബാര്‍കോള പുതിയ തട്ടകത്തിലും ജഴ്‌സി നമ്പര്‍ 29 തിരഞ്ഞെടുക്കും. ലിയോണില്‍ കളിച്ചിരുന്നപ്പോള്‍ 26 ആയിരുന്നു നമ്പര്‍. പി എസ്‌ ജിയിലേക്ക്‌ വന്നപ്പോഴാണ്‌ 29 ാം നമ്പര്‍ ജഴ്‌സിയിലേക്ക്‌ ബാര്‍കോള മാറിയത്‌. ലിവര്‍പൂളുമായുള്ള കരാര്‍ പൂര്‍ത്തിയാകുമ്പോള്‍, ജഴ്‌സി നമ്പര്‍ ഏത്‌ ധരിക്കണം എന്നത്‌ സംബന്ധിച്ച്‌ ബാര്‍കോളക്ക്‌ വ്യക്തതയുണ്ട്‌.

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ബാര്‍കോളക്ക്‌ ഇരുപത്തൊമ്പതാം നമ്പറിനോട്‌ പ്രത്യേക താത്‌പര്യമുണ്ട്‌. അതിന്‌ കാരണം ഫിഫ ഗെയിമുമായി ബന്ധപ്പെട്ട വൈകാരിക അടുപ്പമാണ്‌. ദി ജേര്‍ണി എന്ന സ്റ്റോറി മോഡും അതിലെ പ്രധാന കഥാപാത്രമായ അലക്‌സ്‌ ഹണ്ടറും ആണ്‌ ബാര്‍കോളയെ ഈ നമ്പറിലേക്ക്‌ ആകര്‍ഷിച്ചത്‌. ഗെയിമില്‍ ഈ കഥാപാത്രം 29ാം നമ്പര്‍ജഴ്‌സിയാണ്‌ ധരിച്ചിരുന്നത്‌. ്‌ഒരു വീഡിയോ ഗെയിമില്‍ നിന്ന്‌ ലഭിച്ച പ്രചോദനവും ആവേശവും തന്റെ യഥാര്‍ഥ കരിയറിലും അതേ നമ്പര്‍ ജഴ്‌സി ധരിച്ചു കൊണ്ട്‌ നടപ്പിലാക്കുകയായിരുന്നു താരം.

സമ്മര്‍ ട്രാന്‍സ്‌ഫര്‍ കാലാവധി അവസാനിക്കും മുമ്പ്‌ യുവ വിംഗര്‍ ലിവര്‍പൂളിലെത്തുമെന്നാണ്‌ ട്രാന്‍സ്‌ഫര്‍ വിദഗ്‌ധന്‍ ഡേവിഡ്‌ ഓന്‍സ്‌റ്റീന്‍ വെളിപ്പെടുത്തിയത്‌. മണിക്കൂറുകള്‍ക്കുള്ളില്‍ ബി ബി സി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു ലിവര്‍പൂള്‍ മ്‌ാനേജ്‌മെന്റ്‌ ബാര്‍കോളയുടെ ട്രാന്‍സ്‌ഫറിന്‌ പച്ചക്കൊടി കാണിച്ചുവെന്ന്‌. ഏകദേശം 123 ദശലക്ഷം പൗണ്ടിന്റെ കരാറാണിത്‌. ഈ ട്രാന്‍സ്‌ഫര്‍ പൂര്‍ത്തിയാകുന്നതോടെ ലിവര്‍പൂള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ സൈനിംഗായി ബാര്‍കോള മാറും.

ഫ്രഞ്ച്‌ ക്ലബ്ബായ ഒളിമ്പിക്‌ ലിയോണിന്റെ യൂത്ത്‌ അക്കാദമിയിലൂടെയാണ്‌ ബാര്‍കോള വളര്‍ന്നുവന്നത്‌. 2021 ല്‍ സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ച താരം, തന്റെ വേഗതയും ഡ്രിബ്ലിംഗ്‌ മികവും കൊണ്ട്‌ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. ലിയോണില്‍ നിന്ന്‌ 38.5 ദശലക്ഷം പൗണ്ടിനാണ്‌ ബാര്‍കോള പി എസ്‌ ജിയിലെത്തിയത്‌. മൂന്ന്‌ വര്‍ഷം കൊണ്ട്‌ നാല്‌ മടങ്ങ്‌്‌ വിപണിമൂല്യമാണ്‌ ബാര്‍കോളക്കുണ്ടായത്‌. 2026 ലോകകപ്പില്‍ ഫ്രഞ്ച്‌ ദേശീയ ടീമിന്റെ മുന്നേറ്റനിരയിലര്‍ ബാര്‍കോളയുണ്ടായിരുരന്നു. മികച്ച ഫോമില്‍ കളിച്ച ബാര്‍കോള മൂന്ന്‌ ഗോളുകള്‍ നേടുകയും ചെയ്‌തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഫോര്‍ലാനും ഉറുഗ്വെയും ഇന്ത്യയിലേക്ക്‌, ഒക്ടോബര്‍ 6ന്‌ ഇന്ത്യയെ നേരിടും
ഇന്ത്യ-പാനമ മത്സരം ബെംഗളുരുവില്‍, യു എ ഇയും കുവൈത്തും ഇന്ത്യന്‍ കരുത്തിന്‌ മുന്നില്‍ വീണത്‌ ഈ നഗരിയില്‍