പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍; ഇന്ന് നോര്‍വിച്ച് സിറ്റിക്കെതിരെ

Published : Feb 15, 2020, 12:48 PM IST
പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍; ഇന്ന് നോര്‍വിച്ച് സിറ്റിക്കെതിരെ

Synopsis

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍ ഇന്നിറങ്ങുന്നു. ഇരുപത്തിയാറാം റൗണ്ടില്‍ നോര്‍വിച്ച് സിറ്റിയാണ് ലിവര്‍പൂളിന്റെ എതിരാളികള്‍.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരാന്‍ ലിവര്‍പൂള്‍ ഇന്നിറങ്ങുന്നു. ഇരുപത്തിയാറാം റൗണ്ടില്‍ നോര്‍വിച്ച് സിറ്റിയാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. രാത്രി പതിനൊന്നിന് നോര്‍വിച്ചിന്റെ മൈതാനത്താണ് മത്സരം. 25 കളിയില്‍ 73 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ലിവര്‍പൂള്‍.

രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 22 പോയിന്റ് മുന്നിലാണിപ്പോള്‍ യുര്‍ഗന്‍ ക്ലോപ്പും സംഘവും. 18 പോയിന്റ് മാത്രമുള്ള നോര്‍വിച്ച് ലീഗിലെ അവസാന സ്ഥാനക്കാരാണ്. പരുക്കില്‍ നിന്ന് മോചിതരായ സാദിയോ മാനേയും ജയിംസ് മില്‍നറും തിരിച്ചെത്തുന്നത് ലിവര്‍പൂളിന് കരുത്താവും. 

ലിവര്‍പൂള്‍ അവസാനം ഏറ്റുമുട്ടിയ 13 കളിയിലും നോര്‍വിച്ചിനെ തോല്‍പിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ സതാംപ്ടണ്‍ സ്വന്തം ഗ്രൗണ്ടില്‍ ബേണ്‍ലി എഫ്‌സിയെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊറിയയുടെ ദേശീയ കോച്ചിന്‌ തന്ത്രങ്ങള്‍ മെനയാനും ടീം ലൈനപ്പ്‌ തീരുമാനിക്കാനും ചാറ്റ്‌ ജിപിടി! വിവാദത്തോട്‌ പ്രതികരിച്ച്‌ സ്‌പാനിഷ്‌ കോച്ച്‌
ബാലണ്‍ദ്യോര്‍ ആര്‌ നേടുമെന്ന്‌ പ്രവചിച്ച്‌ ഡിയഗോ സിമിയോണി, ലോകകപ്പില്‍ ചരിത്രം സൃഷ്ടിച്ച ആ താരത്തിന്‌ മുകളില്‍ ആരുണ്ട്‌!