റാമോസ് പുറത്ത്, ഒരു റയല്‍ മാഡ്രിഡ് താരം പോലുമില്ലാതെ യൂറോ കപ്പിനുള്ള സ്പാനിഷ് ടീം

Published : May 24, 2021, 06:35 PM IST
റാമോസ് പുറത്ത്, ഒരു റയല്‍ മാഡ്രിഡ് താരം പോലുമില്ലാതെ യൂറോ കപ്പിനുള്ള സ്പാനിഷ് ടീം

Synopsis

സെര്‍ജിയോ റാമോസും എന്റിക്വെയുടെ ടീമില്‍ നിന്ന് പുറത്തായി. ഇടയ്ക്കിടെയേല്‍ക്കുന്ന പരിക്കിനെ തുടര്‍ന്നാണ് റാമോസിനെ പുറത്താക്കിയതെന്നാണ് സൂചന. 

മാഡ്രിഡ്: ഒരു റയല്‍ മാഡ്രിഡ് താരം പോലുമില്ലാതെ യൂറോ കപ്പിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. 24 അംഗ ടീമിനെയാണ് പരിശീലകന്‍ ലൂയിസ് എന്റിക്വെ പുറത്തുവിട്ടത്. ടീം ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും എന്റിക്വെയുടെ ടീമില്‍ നിന്ന് പുറത്തായി. ഇടയ്ക്കിടെയേല്‍ക്കുന്ന പരിക്കിനെ തുടര്‍ന്നാണ് റാമോസിനെ പുറത്താക്കിയതെന്നാണ് സൂചന. അടുത്ത മാസമാണ് യൂറോ കപ്പ് ആരംഭിക്കുന്നത്.

റാമോസിനെ ഒഴിവാക്കിയതോടെ ബാഴ്‌സലോണയുടെ മധ്യനിര താരം സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സായിരിക്കും ടീമിനെ നയിക്കുക. അടുത്തിടെ സ്പാനിഷ് പൗരത്വം സ്വീകരിച്ച ഫ്രാന്‍സില്‍ നിന്നുള്ള പ്രതിരോധതാരം അയ്‌മെറിക് ലാപോര്‍ട്ടെ ടീമിലിടം നേടി.

ഡേവിഡ് ഡി ഹിയ, ജോര്‍ഡി ആല്‍ബ, സെസാര്‍ അസ്പിലിക്യൂവേറ്റ, അല്‍വാരോ മൊറാത്ത, തിയാഗോ അല്‍കാന്‍ട്ര തുടങ്ങിയ സീനിയര്‍ താരങ്ങളും ടീമില്‍ ഇടം കണ്ടെത്തി.

കൊവിഡ് മുന്‍നിര്‍ത്തി ഒരു ടീമില്‍ 26 അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള  അനുവാദമുണ്ടായിരുന്നു. എന്നാല്‍ മുന്‍ ബാഴ്‌സലോണ കോച്ചായ എന്റിക്വെ 24 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്