മഞ്ചേരിയില്‍ ഇതുവരെ തൃശൂരിന്റെ മാജിക്‌ ഫലിച്ചിട്ടില്ല, വിജയപ്രതീക്ഷയില്‍ മലപ്പുറം എഫ്‌ സി

Published : Oct 17, 2026, 10:58 AM IST
SLK MATCH: MALAPPURAM FC VS THRISSUR MAGIC FC

Synopsis

മഞ്ചേരിയില്‍ മലപ്പുറത്തിന്‌ ഇന്ന്‌ അഭിമാനപ്പോരാട്ടം. സൂപ്പര്‍ ലീഗ്‌ കേരള മൂന്നാം സീസണില്‍ ഫുട്‌ബോള്‍ പെരുമയുള്ള മലപ്പുറത്തിന്‌ ഒരു ജയം നേടാനായിട്ടില്ല! മഞ്ചേരി പയ്യനാട്‌ സ്റ്റേഡിയത്തില്‍ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തില്‍ മലപ്പുറം എഫ്‌ സി വിജയാരവം മുഴക്കുമോ? തൃശൂര്‍ മാജിക്‌ എഫ്‌ സിയാണ്‌ എതിരാളി.

മലപ്പുറം: മഞ്ചേരിയില്‍ മലപ്പുറത്തിന്‌ ഇന്ന്‌ അഭിമാനപ്പോരാട്ടം. സൂപ്പര്‍ ലീഗ്‌ കേരള മൂന്നാം സീസണില്‍ ഫുട്‌ബോള്‍ പെരുമയുള്ള മലപ്പുറത്തിന്‌ ഒരു ജയം നേടാനായിട്ടില്ല! മഞ്ചേരി പയ്യനാട്‌ സ്റ്റേഡിയത്തില്‍ നടക്കുന്ന സീസണിലെ ആദ്യ മത്സരത്തില്‍ മലപ്പുറം എഫ്‌ സി വിജയാരവം മുഴക്കുമോ? തൃശൂര്‍ മാജിക്‌ എഫ്‌ സിയാണ്‌ എതിരാളി. മൂന്ന്‌ കളികളില്‍ രണ്ട്‌ പോയന്റ്‌ മാത്രമുള്ള മലപ്പുറത്തിന്‌ ഇന്നത്തെ മത്സരം നിര്‍ണായകമാണ്‌. കിക്കോഫ്‌ രാത്രി 7.30ന്‌.

മലപ്പുറം എഫ്‌ സിയും തൃശൂര്‍ മാജിക്‌ എഫ്‌ സിയും ലീഗില്‍ അഞ്ച്‌ തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ രണ്ട്‌ വീതം ജയവുമായി തുല്യത പാലിച്ചു. ഒരു മത്സരം സമനിലയായി. 2024 സെപ്‌തംബര്‍ 20ന്‌ നടന്ന ആദ്യ സീസണിലെ മത്സരത്തിലാണ്‌ ഗോള്‍ രഹിതമായി പിരിഞ്ഞത്‌. പിന്നീട്‌, ആദ്യ സീസണില്‍ തൃശൂരിന്റെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ മലപ്പുറം ജയിച്ചു.

രണ്ടാമത്തെ സീസണിലും മലപ്പുറം വിജയക്കുതിപ്പ്‌ തുടര്‍ന്നു. പയ്യനാട്‌ സ്റ്റേഡിയത്തില്‍ നടന്ന ഹോം മാച്ചില്‍ ഏക ഗോളിനായിരുന്നു മലപ്പുറത്തിന്റെ ജയം. തൃശൂര്‍ വിജയട്രാക്കിലെത്തുന്നത്‌ രണ്ടാം സീസണിലെ ഹോം മാച്ചോടെയാണ്‌.

2-1ന്‌ ജയിച്ച തൃശൂര്‍, ആ സീസണിലെ സെമിഫൈനലിലും മലപ്പുറത്തിനെതിരെ വിജയം ആവര്‍ത്തിച്ചു. 3-1 നായിരുന്നു തൃശൂര്‍ മാജിക്‌ എഫ്‌ സി സെമി ജയിച്ചത്‌. ലീഗ്‌ ചരിത്രത്തില്‍ മഞ്ചേരിയിലെ ഹോം മാച്ചില്‍ മലപ്പുറം ഇതുവരെ തൃശൂരിന്‌ മുന്നില്‍ തല കുനിച്ചിട്ടില്ല. ആ ചരിത്രം തന്നെയാകും ഇന്ന്‌ മലപ്പുറത്തിന്‌ കരുത്തേകുക.ഇത്തവണ, ഫോഴ്‌സ കൊച്ചിയോടും കാലിക്കറ്റ്‌ എഫ്‌ സിയോടും ഒറ്റ ഗോള്‍ മാര്‍ജിനില്‍ പരാജയപ്പെട്ട മലപ്പുറം മൂന്നാം മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനോട്‌ ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടിരുന്നു.

മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)

ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കൊമ്പന്‍സിനെ വീഴ്‌ത്തി ഫോഴ്‌സയുടെ മുന്നേറ്റം, എസ്‌ എല്‍ കെ ടേബിളില്‍ രണ്ടാം സ്ഥാനത്തേക്ക്‌ കയറി
50 പാസുകള്‍ കൃത്യം, കെയ്‌സിഡോയുടെ തിരിച്ചുവരവ്‌ ചെല്‍സിക്ക്‌ പുത്തന്‍ പ്രതീക്ഷ, ബേണ്‍മൗത്തിനെ നീലപ്പട തകര്‍ത്തത്‌ ഒരു വന്‍ സൂചന!