
മാഞ്ചസ്റ്റര്‍: ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ (Christian Eriksen) മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് (Manchester United). മൂന്ന് വര്‍ഷത്തെ കരാറിന് വാക്കാല്‍ ധാരണയായി. പരിശീലകന്‍ എറിക് ടെന്‍ ഹാഗുമായുള്ള ചര്‍ച്ചയ്ക്കുശേഷം ആണ് എറിക്‌സണ്‍ തീരുമാനം എടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷമാകും ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. കഴിഞ്ഞ യൂറോ കപ്പിനിടെ ഹൃദയാഘാതം വന്ന എറിക്‌സണെ, ഇറ്റാലിയന്‍ ലീഗില്‍ നിന്ന് ഒഴിവാക്കിയിരുന്നു വായ്പാടിസ്ഥാനത്തില്‍ ബ്രെന്റ ഫോര്‍ഡിനായാണ് എറിക്‌സണ്‍ കളിച്ചിരുന്നത്.
കെസിയും ക്രിസ്റ്റന്‍സനും ബാഴ്‌സയില്‍
ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് കെസിയും ഡെന്മാര്‍ക്ക് ഡിഫന്‍ഡര്‍ ആന്ദ്രേയാസ് ക്രിസ്റ്റന്‍സനും (Andreas Christensen) ബാഴ്‌സലോണയില്‍ ചേര്‍ന്നു. 2026 സീസണ്‍ അവസാനം വരെയാണ് കരാര്‍. കെസി എസി മിലാനില്‍ നിന്നും ക്രിസ്റ്റന്‍സന്‍ ചെല്‍സിയില്‍ നിന്നുമാണ് ബാഴ്‌സയിലെത്തുന്നത്. കെസിയെ നാളെയും ക്രിസ്റ്റന്‍സനെ മറ്റന്നാളും ബാഴ്‌സ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
കാല്‍വിന്‍ ഫിലിപ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍
ലീഡ്‌സ് യുണൈറ്റഡ് താരം കാല്‍വിന്‍ ഫിലിപ്‌സിനെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ആറുവര്‍ഷത്തേക്കാണ് കരാര്‍. ലീഡ്‌സിനായി 235 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള മിഡ്ഫീല്‍ഡറാണ് കാല്‍വിന്‍ ഫിലിപ്‌സ്. എര്‍ലിംഗ് ഹാലന്‍ഡിനും സ്റ്റെഫാന്‍ ഒര്‍ട്ടേഗയ്ക്കും ശേഷം സമ്മറില്‍ സിറ്റി സ്വന്തമാക്കുന്ന താരമാണ് കാല്‍വിന്‍ ഫിലിപ്‌സ്. അതേസമയം, ബല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു ഇന്റര്‍ മിലാനിലേക്ക് തിരിച്ചെത്തും. ചെല്‍സിയില്‍ നിന്ന് വായ്പാ അടിസ്ഥാനത്തിലാണ് ലുക്കാക്കു ഇന്ററിലെത്തുന്നത്. കരാര്‍ പൂര്‍ത്തിയാക്കാന്‍ ലുക്കാക്കു ഇറ്റലിയിലെത്തി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും.
ജെസ്യൂസ് ആഴ്‌സനലില്‍
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജസ്യൂസിനെ ആഴ്‌സണല്‍ സ്വന്തമാക്കി. അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. ആഴ്‌സണലില്‍ ഒമ്പതാം നമ്പര്‍ ജഴ്‌സിയിലാണ് ബ്രസീലിയന്‍ താരം കളിക്കുക. ഇരുപത്തിയഞ്ചുകാരനായ ജെസ്യൂസ് സിറ്റിക്കായി 236 കളിയില്‍ 95 ഗോള്‍ നേടിയിട്ടുണ്ട്. ആഴ്‌സണല്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് ജെസ്യൂസ്.