ഇം​ഗ്ലണ്ടിനെ നാണംകെടുത്തി ആരാധകർ, റാഷ്ഫോർഡിന്റെ ചുമർചിത്രം വികൃതമാക്കി

Published : Jul 12, 2021, 07:26 PM IST
ഇം​ഗ്ലണ്ടിനെ നാണംകെടുത്തി ആരാധകർ, റാഷ്ഫോർഡിന്റെ ചുമർചിത്രം വികൃതമാക്കി

Synopsis

ചുമർ ചിത്രത്തിനടുത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചും ചിത്രത്തിന് മുകളിൽ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോർ‍ഡിന്റെ ചിത്രം വൃകൃതമാക്കിയിരിക്കുന്നത്. ഇറ്റലിക്കെതിരായ ഫൈനലിൽ പെനൽറ്റി നഷ്ടമാക്കിയ ഇം​ഗ്ലണ്ട് താരങ്ങളിലൊരാളാണ് റാഷ്ഫോർഡ്.

ലണ്ടൻ യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരായ പെനൽറ്റി ഷൂട്ടൗട്ട് തോൽവിക്ക് പിന്നാലെ ഇം​ഗ്ലണ്ട് ടീമിന് നാണക്കേടായി ആരാധകരുടെ അതിരുവിട്ട പെരുമാറ്റം. ഇം​ഗ്ലണ്ട് ടീമിലെ കറുത്ത വർ​ഗക്കാരയ താരങ്ങൾക്കെതിരായ വംശീയ അധിക്ഷേപവും തെരുവിലെ തമ്മിലടിയും ഇറ്റലി ദേശീയ ​ഗാനം ആലപിക്കുമ്പോൾ കൂവിയതിനുമെല്ലാം പിന്നാലെ ഇം​ഗ്ലണ്ട് താരം റാഷ്ഫോർഡിന്റെ ചുമർചിത്രം നശിപ്പിച്ചാണ് ഇം​ഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടം വീണ്ടും നാണക്കേടായത്.

മാഞ്ചസ്റ്ററിലെ തെരുവിലുണ്ടായിരുന്ന റാഷ്ഫോർ‍ഡിന്റെ ചുമർചിത്രമാണ് ഇം​ഗ്ലണ്ടിന്റെ തെമ്മാടിക്കൂട്ടം വികൃതമാക്കിയയത്. ചുമർ ചിത്രത്തിനടുത്ത് മാലിന്യങ്ങൾ നിക്ഷേപിച്ചും ചിത്രത്തിന് മുകളിൽ എഴുതിവെച്ചുമെല്ലാം ആണ് റാഷ്ഫോർ‍ഡിന്റെ ചിത്രം വൃകൃതമാക്കിയിരിക്കുന്നത്. ഇറ്റലിക്കെതിരായ ഫൈനലിൽ പെനൽറ്റി നഷ്ടമാക്കിയ ഇം​ഗ്ലണ്ട് താരങ്ങളിലൊരാളാണ് റാഷ്ഫോർഡ്.

തെരുവ് ചിത്രകാരനായ അക്സെ വരച്ച റാഷ്ഫോർഡിന്റെ ചിത്രമാണ് അക്രമികൾ വികൃതമാക്കിയത്. ഫൈനലിലെ പെനൽറ്റി ഷൂട്ടൗട്ടിൽ ഇം​ഗ്ലണ്ടിനായി അവസാന മൂന്ന് കിക്കുകൾ എടുത്ത മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവർക്കെതിരെ ഒരു വിഭാ​ഗം ഇം​ഗ്ലീഷ് ആരാധകർ വംശീയ അധിക്ഷേപവുമായി രം​ഗത്തെത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലും ഇം​ഗ്ലീഷ് ആരാധകർ വംശീയമായ അധിക്ഷേപം തുടർന്നതോടെ ആയിരക്കണക്കിന് ട്വീറ്റുകൾ നീക്കം ചെയ്തും നിരവധി അക്കൗണ്ടുകൾ വിലക്കിയും ട്വിറ്റർ രം​ഗത്തെത്തിയിരുന്നു.

 ലോകകപ്പ് യോഗ്യതയില്ലാതിരുന്ന ടീം ഇന്ന് യൂറോ ചാമ്പ്യന്‍മാര്‍; ഇറ്റലിക്ക് ശൈലീമാറ്റത്തിന്‍റെ മാന്‍ചീനി മുഖം

'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്

ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്

തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!

ഇറ്റാലിയൻ ദേശീയ ഗാനത്തെ കൂവി; യൂറോ കലാശപ്പോരിലും പുലിവാല്‍ പിടിച്ച് ഇംഗ്ലീഷ് ആരാധകര്‍, വിവാദം 

യൂറോ ഫൈനല്‍: പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങള്‍ക്കെതിരെ വംശീയാധിക്ഷേപം, ആഞ്ഞടിച്ച് എഫ്എ

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പിലെ ദയനീയ പ്രകടനം, പരിശീലകൻ ജൂലിയൻ നാഗൽസ്‌മാൻ രാജിവച്ചു; ജർമനിയെ രക്ഷിക്കാൻ യൂർഗെൻ ക്ലോപ്പ് എത്തുമെന്ന് റിപ്പോർട്ടുകൾ
ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്‍റീനയും നാളെ ഇറങ്ങുന്നു, എതിരാളികള്‍ വമ്പന്‍മാരെ പൂട്ടിയ കാബൊ വെര്‍ദെ