സ്വീഡനെതിരായ ഇരട്ടപ്രഹരം, ഫിഫ പവര്‍ റാങ്കിംഗിലും ഗോള്‍ഡന്‍ ബൂട്ട് റേസിലും മെസിയെ പിന്തള്ളി എംബാപ്പെ, കുതിച്ച് ഹാലണ്ടും

Published : Jul 01, 2026, 02:44 PM IST
Messi-Mbappe

Synopsis

ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ പവര്‍ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാമതും ഫ്രാന്‍സിന്‍റെ ഒസ്മാന്‍ ഡെംബെലെ ഏഴാമതുമാണ്.

സൂറിച്ച്: ലോകകപ്പ് ഫുട്ബോളില്‍ സ്വീഡനെതിരായ ഇരട്ടഗോള്‍ പ്രകടനത്തോടെ ഫിഫ പവര്‍ റാങ്കിംഗിലും ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് റേസിലും അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയെ പിന്തള്ളി ഫ്രഞ്ച് ക്യാപ്റ്റൻ കിലിയന്‍ എംബാപ്പെ. സ്വീഡനെതിരെ രണ്ട് ഗോള്‍ നേടിയതോടെ ഫിഫ പവര്‍ റാങ്കിംഗില്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന എംബാപ്പെ മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമനായി.

കളിക്കാരുടെ അറ്റാക്കിംഗ്, ക്രിയേറ്റിവിറ്റി, ഡിഫന്‍ഡിംഗ് എന്നീ വിഭാഗങ്ങളിലെ സ്‌കോറുകള്‍ പരിശോധിച്ചാണ് ഫിഫ പവര്‍ റാങ്കിംഗ് നടത്തുന്നത്. പുതിയ റാങ്കിംഗ് പ്രകാരം എംബാപ്പെക്ക് അറ്റാക്കിംഗില്‍ 8.79, ക്രിയേറ്റിവിറ്റിയില്‍ 7.48, ഡിഫന്‍ഡിംഗ് 4.71 എന്നിങ്ങനെയാണ് സ്കോര്‍. അതേസമയം 8.27, 6.38, 5.17 എന്നിങ്ങനെയാണ് മെസിയുടെ സ്‌കോര്‍. ഫ്രഞ്ച് താരം മൈക്കല്‍ ഒലീസെ 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 71-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 74-ാം സ്ഥാനത്താണ്. നാലു സ്ഥാനങ്ങള്ർ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന നോര്‍വെയുടെ ഏര്‍ലിംഗ് ഹാലണ്ടാണ് പവര്‍ റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം.

ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ പവര്‍ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാമതും ഫ്രാന്‍സിന്‍റെ ഒസ്മാന്‍ ഡെംബെലെ ഏഴാമതുമാണ്. 29 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഐവറികോസ്റ്റിന്‍റെ അമാഡ് ഡിയാലോ 10ാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരുമാറ്റം. മെക്സിക്കോയുടെ ഹൂലിയന‍ ക്വിനോനെസ് 30 സ്ഥാനം ഉയര്‍ന്ന് പവര്‍ റാങ്കിംഗില്‍ 11-ാം സ്ഥാനത്തെത്തി. പവര്‍ റാങ്കിംഗില്‍ 106 സ്ഥാനം ഉയര്‍ന്ന് 30-ാം സ്ഥാനത്തെത്തിയ നോര്‍വെയുടെ അന്‍റോണിയോ നൂസയാണ് ഏറ്റവും അധികം നേട്ടം കൊയ്ത താരം.

ഗോള്‍ഡന്‍ ബൂട്ട് റേസിലും മെസിയെ പിന്തള്ളി എംബാപ്പെ ഒന്നാമതെത്തി. ആറ് ഗോളും രണ്ട് അസിസ്റ്റുമായാണ് എംബാപ്പെ ഒന്നാമത്തെത്തിയത്. ആറ് ഗോളടിച്ചെങ്കിലും മെസിക്ക് അസിസ്റ്റുകള്‍ ഒന്നുമില്ല. 5 ഗോളും 0 അസിസ്റ്റുമായി നോര്‍വെയുടെ ഏര്‍ലിംഗ് ഹാലണ്ടാണ് മൂന്നാമത്. നാലു ഗോളും രണ്ട് അസിസ്റ്റുമായി ഫ്രാന്‍സിന്‍റെ ഒസ്മാന്‍ ഡെംബെലെ ആണ് നാലാമത്. നാലു ഗോളും ഒരു അസിസ്റ്റുമുള്ള വിനീഷ്യസ് ജൂനിയര്‍ ആണ് അഞ്ചാം സ്ഥാനത്ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജർമനി ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പെനൽറ്റി എടുക്കാൻ ഭയന്ന് 4 താരങ്ങൾ പിന്മാറി
റൊണാൾഡോയെ വീഴ്ത്തി എംബാപ്പെയുടെ റെക്കോർഡ് കുതിപ്പ്; മെസി ബഹുദൂരം പിന്നിൽ; പെലെയ്ക്ക് തൊട്ടുപിന്നിൽ ഒലീസെ