മെസി കൂടെയുണ്ട്; അണ്ടര്‍ 20 ലോകകപ്പ് ഫൈനലിലെത്തിയ അര്‍ജന്റീന ടീമിന് ഇതിഹാസത്തിന്റെ അഭിനന്ദന സന്ദേശം

Published : Oct 17, 2025, 01:53 PM IST
Argentina U20

Synopsis

അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പ് ഫൈനലിലെത്തിയ അര്‍ജന്റീന ടീമിനെ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി അഭിനന്ദിച്ചു. തിങ്കളാഴ്ച നടക്കുന്ന ഫൈനലില്‍ മൊറോക്കോയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

ന്യൂയോര്‍ക്ക്: അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പ് ഫൈനലിലെത്തിയ അര്‍ജന്റീന ടീമിനെ അഭിനന്ദിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസ്സി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ടീമിനെ അഭിനന്ദിച്ചത്. ഇനി പോരാട്ടം ഫൈനലില്‍, എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഇന്റര്‍മയാമിയില്‍ മെസിയുടെ സഹതാരം സില്‍വെറ്റ ഗോള്‍ ആഘോഷിക്കുന്നതിന്റെ ചിത്രം പങ്കുവച്ചാണ് മെസിയുടെ അഭിനന്ദന പോസ്റ്റ്. സെമി ഫൈനലില്‍ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് അര്‍ജന്റീനയുടെ കൗമാരപ്പട ഫൈനലില്‍ എത്തിയത്.

പകരക്കാരനായി ഇറങ്ങിയ മാറ്റിയോ സില്‍വെറ്റ 72- മിനിറ്റിലാണ് ടീമിന്റെ വിജയഗോള്‍ നേടിയത്. ആറു തവണ ചാന്പ്യന്മാരായ അര്‍ജന്റീന 2007ന് ശേഷം ഇതാദ്യമായാണ് കലാശപ്പോരിന് യോഗ്യത നേടുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ മൊറോക്കോയാണ് എതിരാളികള്‍. 2005ലെ അണ്ടര്‍ 20 ലോകകപ്പ് നേടിയ അര്‍ജന്റീന ടീമില്‍ മെസ്സിയുമുണ്ടായിരുന്നു.

ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മൊറോക്കൊ മറികടന്നത്. 32-ാം മിനിറ്റില്‍ ലിസാന്‍ഡ്രു പിയേറെ ഒല്‍മെറ്റയുടെ സെല്‍ഫ് ഗോളിലാണ് മൊറോക്കൊ മുന്നിലെത്തുന്നത്. ആദ്യ പാതിയില്‍ ഫ്രാന്‍സിന് ഗോള്‍ തിരിച്ചടിക്കാന്‍ സാധിച്ചില്ല. എന്നാല്‍ 59-ാം മിനിറ്റില്‍ ലുകാസ് മൈക്കള്‍ ഫ്രാന്‍സിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് മത്സരം അധിക സമയത്തേക്ക്. ഇരു ടീമിനും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. 107-ാം മിനിറ്റില്‍ റാബി സിന്‍ഗൗള ചുവപ്പ് കാര്‍ഡുമായി പുറത്തായത് ഫ്രാന്‍സിന് തിരിച്ചടിയായി.

പിന്നീട് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ഫ്രാന്‍സിന് വേണ്ടി രണ്ടാം ഗാഡി ബെയുക്കുവിന് പിഴച്ചു. എന്നാല്‍ മൊറോക്കൊയ്ക്ക് വേണ്ടി മുഹമ്മദ് ഹമോണിയും അവസരം പാഴാക്കി. ഇതോടെ സ്‌കോര്‍ 3-3. പിന്നാലെ ഇരു ടീമുകളും അവസരം മുതലെടുത്തപ്പോള്‍ സ്‌കോര്‍ 4-4. മൊറോക്കൊയ്ക്ക് വേണ്ടി ആറാം കിക്കെടുത്ത നെയിം ബ്യാര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ഫ്രഞ്ച് താരം ഡിജിലിയന്‍ എന്‍ഗുസാന്റെ കിക്ക് മൊറോക്കന്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!