മെസി-യമാൽ പോരാട്ടം വീണ്ടും, ലോകകപ്പ് ഫൈനലിന് പിന്നാലെ അർജന്‍റീനയും സ്പെയിനും വീണ്ടും നേർക്കുനേർ

Published : Jul 23, 2026, 01:20 PM IST
Messi Vs Yamal Tumbnail

Synopsis

നേരത്തെ ലോകകപ്പിന് മുമ്ര് ഈ വർഷം മാർച്ച് 27-ന് ഖത്തറിൽ വെച്ച് മത്സരം നടത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം അവസാന നിമിഷം മാറ്റി വെക്കുകയായിരുന്നു.

മാഡ്രിഡ്: ലോകകപ്പ് ഫൈനലിന്‍റെ ആവേശം അടങ്ങും മുൻപേ ഫുട്ബോൾ ആരാധകർക്ക് ആവേശത്തിലാഴ്ത്തി വീണ്ടുമൊരു അര്‍ജന്‍റീന-സ്പെയിന്‍ പോരാട്ടത്തിന് വഴിയൊരുങ്ങുന്നു. ഇത്തവണ 'ഫൈനലിസിമ' കിരീടത്തിനായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ പോരാട്ടത്തിന് ഒരുങ്ങുന്നത്. ഈ വർഷം നവംബറിലെ ഫിഫ ഇന്‍റർനാഷണൽ വിൻഡോയിൽ യൂറോ കപ്പ് വിജയികളും കോപ്പ അമേരിക്ക ചാമ്പ്യന്മാരും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരം സംഘടിപ്പിക്കാനായി ഇരു ഫുട്ബോൾ ഫെഡറേഷനുകളും സജീവ ചർച്ചകളിലാണെന്ന് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു. 2022ലെ ലോകകപ്പ് ഫൈനലിന് വേദിയായ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തെയാണ് പ്രധാന വേദിയായി പരിഗണിക്കുന്നത്.

നേരത്തെ ലോകകപ്പിന് മുമ്പ് ഈ വർഷം മാർച്ച് 27-ന് ഖത്തറിൽ വെച്ച് മത്സരം നടത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം അവസാന നിമിഷം മാറ്റി വെക്കുകയായിരുന്നു. തുടർന്ന് ഇരുടീമുകളും മറ്റ് തീയതികൾ ആലോചിച്ചെങ്കിലും ധാരണയിലെത്താനായില്ല. എന്നാലിപ്പോൾ നവംബറിലെ ഫിഫ വിൻഡോ ഉപയോഗപ്പെടുത്തി മത്സരം പൂർത്തിയാക്കാനാണ് നീക്കം. 1993-ൽ 'ആർട്ടെമിയോ ഫ്രാഞ്ചി കപ്പ്' എന്ന പേരിൽ നടന്ന പോരാട്ടത്തിൽ ഡിയേഗോ മറഡോണയുടെ അർജന്‍റീന അന്നത്തെ യൂറോപ്യൻ ചാമ്പ്യന്മാരായ ഡെന്മാർക്കിനെ തോൽപ്പിച്ചിരുന്നു.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം 2022-ലാണ് ഈ ടൂർണമെന്‍റ് വീണ്ടും പുനരാരംഭിച്ചത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ലയണൽ മെസിയുടെ അർജന്റീന ഇറ്റലിയെ 3-0 ന് തകർത്ത് കിരീടം ചൂടിയിരുന്നു. 2024-ൽ യൂറോ കപ്പ് നേടിയ സ്പെയിനും കോപ്പ അമേരിക്ക സ്വന്തമാക്കിയ അർജന്‍റീനയും തമ്മിൽ ലോകകപ്പിന് മുമ്പ് കളിക്കേണ്ടിയിരുന്ന ഫൈനലിസിമ മത്സരമാണ് പല കാരണങ്ങളാൽ നീണ്ടുപോയത്. ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് മറുപടി നൽകാൻ അർജന്‍റീനയും, ലോക ചാമ്പ്യന്മാർ തങ്ങൾ തന്നെയാണെന്ന് ഒന്നുകൂടി തെളിയിക്കാൻ സ്പെയിനും ഇറങ്ങുമ്പോൾ പോരാട്ടം കനക്കുമെന്ന് ഉറപ്പാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്പെയിനിന് ഡോണൾഡ് ട്രംപിന്റെ 8 ന്റെ പണി! ലോകകപ്പ് ചാമ്പ്യന്മാർ സമ്മാനത്തുകയുടെ 30 ശതമാനം നികുതി നൽകേണ്ടി വരുമെന്ന് റിപ്പോർട്ട്
ഡ്രസ്സിംഗ് റൂം പ്രസംഗത്തിൽ 'എല്ലാം മറക്കൂ'; എന്ന് മെസി പറഞ്ഞത് എന്തിന്?; യഥാർത്ഥ കാരണം വെളിപ്പെടുത്തി ഡി പോളിന്‍റെ പിതാവ്