മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ കരീം ബെനാരിഫിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്

Published : Mar 29, 2026, 09:36 PM IST
Kerala Blasters 2025-26

Synopsis

മൊറോക്കോയിലെ റബാത്തില്‍ ജനിച്ച അദ്ദേഹം നോര്‍ത്ത് ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും വിവിധ ലീഗുകളില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ്.

കൊച്ചി: മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ കരീം ബെനാരിഫിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സ്വന്തമാക്കി. 33 വയസ്സുകാരനായ ബെനാരിഫ് ഇറാഖ് സ്റ്റാര്‍സ് ലീഗിലെ കര്‍ബല എഫ്സിയില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. മൊറോക്കോയിലെ റബാത്തില്‍ ജനിച്ച അദ്ദേഹം നോര്‍ത്ത് ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും വിവിധ ലീഗുകളില്‍ കളിച്ച് പരിചയസമ്പത്തുള്ള താരമാണ്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായ ബെനാരിഫ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും റൈറ്റ് മിഡ്ഫീല്‍ഡറായും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്.

മൊറോക്കന്‍ ക്ലബ്ബായ എഫ്എആര്‍ റബാത്തിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളര്‍ന്നുവന്ന അദ്ദേഹം എഫ്യുഎസ് റബാത്ത്, മൗലൗദിയ ഔജ്ദ തുടങ്ങിയ പ്രമുഖ ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആഫ്രിക്കയിലെ പ്രധാന ടൂര്‍ണമെന്റുകളിലും അദ്ദേഹം കളിച്ചിട്ടുണ്ട്. കൊച്ചിയിലെത്തിയ കരീം ബെനാരിഫ് വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ക്കായി ടീമിനൊപ്പം ചേര്‍ന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഫിഫ ലോകകപ്പിന് പ്രതീക്ഷയോടെ നാല് ടീമുകള്‍; ഇറ്റലിയുടെ എതിരാളി ബോസ്‌നിയ ആന്‍ഡ് ഹെര്‍സിഗോവിന
ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ അമരക്കാരൻ ആഷ്‌ലി വെസ്റ്റ്‌വുഡ്