ഗ്രൂപ് സിയിൽ നിർണ്ണായക മത്സരം; ഹെയ്തിക്കെതിരെ മൊറോക്കോ

Published : Jun 24, 2026, 08:32 PM IST
achraf hakimi

Synopsis

ഗ്രൂപ്പ് സിയിലെ നിർണായക മത്സരങ്ങളിൽ മൊറോക്കോ ഹെയ്തിയെയും ബ്രസീൽ സ്കോട്ലൻഡിനെയും നേരിടാനൊരുങ്ങുന്നു.

അറ്റ്ലാന്റ: ഗ്രൂപ് സിയിൽ മോറോക്കോ ഹെയ്തിയെ നേരിടാനൊരുങ്ങുകയാണ്. ബ്രസീലുമായി നേടിയ സമനിലയുടെ ആത്മവിശ്വാസത്തിൽ ടൂർണമെന്റിൽ തുടക്കം കുറിച്ച മൊറോക്കോ വമ്പൻ ടീമുകളെ വീഴ്‍ത്താനായി തന്നെയാണ് വന്നിരിക്കുന്നത് എന്നുറപ്പാണ്. ഗ്രൂപ്പ് സിയിൽ ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് മുന്നേറാൻ കൂടിയാണ് മൊറോക്കോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരം സ്കോട്ലാന്റിനെ തോല്പിച്ചത് കൊണ്ട് തന്നെ ഹെയ്തിക്കെതിരെ വലിയ മാർജിനിൽ ജയിക്കാൻ തന്നെയായിരിക്കും മൊറോക്കോ പദ്ധതിയിടുന്നത്.

ക്യാപ്റ്റൻ അഷ്‌റഫ് ഹക്കിമിയുടെ നേതൃത്വത്തലിറങ്ങുന്ന മൊറോക്കൻ ടീം മികച്ച ഫോമിലാണ്. ഗോൾവേട്ടയിൽ ഇസ്മായിൽ സായ്ബാരി തന്നെയാണ് അവരുടെ കുന്തമുന. ഗ്രൂപ്പ് ചാമ്പ്യന്മാരായാൽ നോക്കൗട്ടിൽ ജപ്പാനെയായിരിക്കും മൊറോക്കോ നേരിടേണ്ടി വരിക. എന്നാൽ ബ്രസീൽ- സ്കോട്ലൻഡ് മത്സരത്തെ ഫലത്തെ കൂടി ആശ്രയിച്ചതായിരിക്കും ഗ്രൂപ് സിയിലെ നോക്കൗട്ട് സാധ്യതകൾ നിശ്ചയിക്കുന്നത്. നാളെ പുലർച്ചെ 3: 30 നാണ് മത്സരം.

അതേസമയം സ്കോട്ലൻഡിനെ വലിയ മാർജിനിൽ തോൽപിക്കാനൊരുങ്ങിയാണ് ബ്രസീൽ കളത്തിലിറങ്ങുന്നത്. ഫിറ്റ്നസ് വീണ്ടെടുത്ത നെയ്മർ വീണ്ടും കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ആരാധകർ. ആദ്യ ഇലവനിൽ മാറ്റങ്ങളുമായി ഇറങ്ങിയപ്പോൾ എതിരില്ലത്തെ മൂന്ന് ഗോളുകളുടെ വിജയമാണ് ബ്രസീൽ കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയത്. വിനീഷ്യസിന്റെ മിന്നും ഫോമാണ് ബ്രസീലിന്റെ കരുത്ത്. കൂടാതെ മത്തിയാസ് കുന്യയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പരിക്കേറ്റ റഫീഞ്ഞയുടെ അസാന്നിധ്യം ബ്രസീലിന് നിരാശയാണ്. ആദ്യ മത്സരത്തിലും റഫീഞ്ഞയ്ക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. അതേസമയം മൊറോക്കോയോട് തോൽവിയും ഹെയ്തിയോട് ജയവും നേടിയാണ് സ്കോട്ലാന്റ് എത്തുന്നത്. നോക്കൗട്ട് സാധ്യതകൾ നിലനിർത്താൻ സ്കോട്ലാന്റിനും ജയം അനിവാര്യമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ജയമുറപ്പിക്കാൻ ബ്രസീൽ സ്കോട്ട്‌ലൻഡിനെതിരെ; കാനറികളുടെ സുൽത്താൻ കളത്തിലിറങ്ങുമോ?
'മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഞാൻ അർഹിക്കുന്നില്ല..'; ചർച്ചയായി ജൂഡ് ബെല്ലിങ്‌ഹാമിന്റെ വാക്കുകൾ