
മാരക്കാന: കോപ്പ അമേരിക്ക ഫൈനലിന് മുമ്പ് അർജന്‍റീനയെയും നായകൻ ലിയോണൽ മെസിയേയും പിന്തുണയ്‌ക്കുന്ന ബ്രസീലിയൻ ആരാധകരെ രൂക്ഷമായി വിമർശിച്ച് നെയ്‌മര്‍. സ്വന്തം നാടിനെ മറന്ന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കരുതെന്ന് നെയ്‌മർ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള പോലെ ലിയോണല്‍ മെസിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഫുട്ബോള്‍ ആരാധകര്‍ ബ്രസീലിലുമുണ്ട്. മെസിയുടെ ചിത്രം ശരീരത്തിൽ പച്ചകുത്തി വരെ വാർത്തകളിൽ നിറഞ്ഞവരുണ്ട്. മെസിക്ക് ഒരു കിരീടം വേണമെന്ന ആഗ്രഹമാണ് ആരാധകർക്ക്. എന്നാൽ കോപ്പ ഫൈനലില്‍ ബ്രസീലിനെതിരെ അർജന്റീനയിറങ്ങുമ്പോൾ ചില ആരാധകര്‍ രാജ്യത്തിനെതിരെ നിൽക്കുന്നതാണ് നെയ്‌മറിനെ ചൊടിപ്പിച്ചത്.
'ഞാനൊരു ബ്രസീലുകാരനാണ്, അതിൽ അഭിമാനിക്കുന്നയാൾ. കായികമേഖലയിലാകട്ടെ, ഫാഷൻ രംഗത്താകട്ടെ, ഇനി ഓസ്‌കാർ വേദിയിലാകട്ടെ. ബ്രസീലും ബ്രസീലുകാരും മുന്നിലെത്തുന്നതാണ് എനിക്ക് പ്രിയം'- ഇന്‍സ്റ്റഗ്രാമിലൂടെ കടുത്ത ഭാഷയിലാണ് സ്വന്തം നാട്ടിലെ അർജന്‍റീന ആരാധകർക്ക് നെയ്‌മറുടെ വിമർശനം.
വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നാണ് അര്‍ജന്‍റീന-ബ്രസീല്‍ കലാശപ്പോര്. ലിയോണല്‍ മെസിയും-നെയ്‌മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണിത്. ബ്രസീലാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. കിരീടം നിലനിർത്താൻ നെയ്‌മറുടെ ബ്രസീൽ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടമാണ് മെസിയുടെ അർജൻറീന ലക്ഷ്യമിടുന്നത്.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കോപ്പ ഫൈനല്‍: അഞ്ച് സ്ഥാനത്തേക്ക് 10 താരങ്ങളുടെ മത്സരം, തല പുകച്ച് അർജൻറൈൻ പരിശീലകന്‍
തോല്‍വിയറിയാതെ ഫൈനല്‍ വരെ; കോപ്പയില്‍ അര്‍ജന്‍റീന, ബ്രസീല്‍ കുതിപ്പിങ്ങനെ, ഇനിയാര് കരയും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!