Neymar : 'അമ്പട കേമാ', ഗോളിയെ പറ്റിച്ച് വല കുലുക്കിയ നെയ്മറിന്‍റെ പെനാൽട്ടി കിക്ക്; കയ്യടിച്ച് ആരാധകർ

Published : Jun 03, 2022, 08:52 PM IST
Neymar : 'അമ്പട കേമാ', ഗോളിയെ പറ്റിച്ച് വല കുലുക്കിയ നെയ്മറിന്‍റെ പെനാൽട്ടി കിക്ക്; കയ്യടിച്ച് ആരാധകർ

Synopsis

മത്സരത്തിന്‍റെ 57 ാം മിനുട്ടിൽ ലെഫ്റ്റ് ബാക്ക് അലക്സ് സാൻഡ്രോയെ കൊറിയൻ താരം ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടിയാണ് നെയ്മർ വലയിലാക്കിയത്

രാജ്യാന്തര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ (International football friendly) സൂപ്പര്‍ താരം നെയ്‌മറുടെ(Neymar) മികവില്‍ ദക്ഷിണ കൊറിയയെ ഇന്നലെ ബ്രസീലൽ (South Korea vs Brazil) തുരത്തിയിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കാനറികൾ വിജയമാഘോഷിച്ചത്. നെയ്‌മര്‍(Neymar) പെനാല്‍റ്റിയിലൂടെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റിച്ചാര്‍ലിസണും(Richarlison), ഫിലിപ്പെ കുടീഞ്ഞോയും(Philippe Coutinho), ഗബ്രിയേല്‍ ജെസ്യൂസും(Gabriel Jesus) ഓരോ ഗോള്‍ നേടി വിജയത്തിന് മാറ്റ് കൂട്ടുകയായിരുന്നു.

മത്സരത്തിലെ നെയ്മറുടെ പെനാൽട്ടി കിക്കാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത്. മത്സരത്തിന്‍റെ 57 ാം മിനുട്ടിൽ ലെഫ്റ്റ് ബാക്ക് അലക്സ് സാൻഡ്രോയെ കൊറിയൻ താരം ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടിയാണ് നെയ്മർ വലയിലാക്കിയത്. ഗോൾ കീപ്പറെ തന്ത്രപരമായി പറ്റിച്ച് ബോൾ അനായാസം വലയിലാക്കുകയായിരുന്നു. നെയ്മറിന്‍റെ പെനാൽട്ടി കിക്കിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അമ്പട കേമാ എന്ന നിലയിലുള്ള കമന്‍റുകളാണ് വീഡിയോകൾക്ക് താഴെ നിറയുന്നത്.

നെയ്മറിന്‍റെ പെനാൽട്ടി കിക്ക് കാണാം

അഞ്ചടിമേളം! ദക്ഷിണ കൊറിയക്ക് മേല്‍ വിജയാഘോഷവുമായി കാനറികള്‍, നെയ്‌മര്‍ക്ക് ഡബിള്‍

മത്സരത്തിലെ ഇരട്ട ഗോൾ നേട്ടത്തോടെ മഞ്ഞ ജേഴ്സിയിൽ തന്റെ ഗോൾ സമ്പാദ്യം 73 ആയി ഉയർത്താനും നെയ്മർക്ക് സാധിച്ചു. മഞ്ഞ കുപ്പായത്തിൽ കേവലം നാല് ഗോൾ കൂടി നേടിയാൽ ഇതിഹാസ താരം പെലെയെ പിന്നിലാക്കി ബ്രസിലിന്‍റെ എക്കാലത്തേയും ഗോൾ വേട്ടക്കാരൻ എന്ന ഖ്യാതി നെയ്മർക്ക് സ്വന്തമാക്കാം.

ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ നെയ്‌മറെയും റിച്ചാര്‍ലിസണെയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് ബ്രസീല്‍ ടീമിനെ പരിശീലകന്‍ ടിറ്റെ പയറ്റി വിജയിച്ചത്. ഗോള്‍വലയ്‌ക്ക് കീഴെ വെവര്‍ട്ടന്‍ എത്തിയപ്പോള്‍ അലക്‌സ് സാന്ദ്രോയ്‌ക്കും മാര്‍ക്വീഞ്ഞോസിനുമൊപ്പം വെറ്ററന്‍ താരങ്ങളായ തിയാഗോ സില്‍വയും ഡാനി ആല്‍വസും പ്രതിരോധം കാക്കാനിറങ്ങി. ലൂക്കാസ് പക്വേറ്റ, കാസിമിറോ, ഫ്രഡ്, റാഫീഞ്ഞോ എന്നിവരായിരുന്നു മധ്യനിരയില്‍ പന്തു തട്ടിയത്. ഏഴാം മിനുറ്റില്‍ തന്നെ റിച്ചാര്‍ലിസണ്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. ഫ്രഡിന്‍റെ വകയായിരുന്നു അസിസ്റ്റ്. 31-ാം മിനുറ്റില്‍ കൊറിയന്‍ ടീം ഒപ്പമെത്തിയെങ്കിലും 15 മിനുറ്റിനിടെ ഇരട്ട ഗോളുകളുമായി നെയ്‌മര്‍ ബ്രസീലിന് 3-1ന്‍റെ സുരക്ഷിത ലീഡ് സമ്മാനിച്ചു. 42, 52 മിനുറ്റുകളില്‍ ലഭിച്ച പെനാല്‍റ്റി അവസരങ്ങള്‍ സൂപ്പര്‍താരം വലയിലെത്തിക്കുകയായിരുന്നു. പകരക്കാരനായെത്തിയ കുടീഞ്ഞോ 80-ാം മിനുറ്റില്‍ ലക്ഷ്യം കണ്ടപ്പോള്‍ ഇഞ്ചുറിടൈമിന്‍റെ മൂന്നാം മിനിറ്റില്‍ ഗബ്രിയേല്‍ ജെസ്യൂസ് പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

ഞാൻ റെക്കോർഡുകൾ പിന്തുടരുന്നില്ല, റെക്കോർഡുകൾ എന്നെ പിന്തുടരുന്നു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ട്രാവന്‍കൂര്‍ റോയല്‍സിന് ''ട്രിപ്പിള്‍'' നേട്ടം; തിരുവനന്തപുരം ജില്ലാ യൂത്ത് ലീഗില്‍ മൂന്ന് വിഭാഗങ്ങളിലും കിരീടം
കൊച്ചി സ്റ്റേഡിയ നവീകരണത്തിന് ചെലവിട്ടത് 70 കോടിയെന്ന് സ്‌പോണ്‍സര്‍; കൃത്യമായ കണക്കുകള്‍ പുറത്തുവിടാതെ ജിസിഡിഎ