കാന്‍റെ ബാലന്‍ ഡി ഓറിന് അര്‍ഹന്‍; പിന്തുണച്ച് ഫ്രഞ്ച് പരിശീലകനും താരവും

By Web TeamFirst Published Jun 7, 2021, 11:35 AM IST
Highlights

കാന്‍റെ ബാലന്‍ ഡി ഓറിന് അര്‍ഹനാണെന്ന് ഫ്രാന്‍സിന്‍റെ മുഖ്യ പരിശീലകന്‍ ദിദിയർ ദെഷാംസ്. 

പാരിസ്: ലോകത്തെ മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്‌കാരത്തിന് ഏറ്റവും അർഹൻ ചെൽസി മിഡ്ഫീൽഡർ എൻഗോളെ കാന്റെ ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്‌ബ. ലിയോണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയവരെയൊക്കെ നിഷ്‌പ്രഭമാക്കുന്ന പ്രകടനമാണ് കാന്റെ ഇത്തവണ നടത്തിയത്. സ്ഥിരതയോടെ കളിക്കുന്ന കാന്റെയ്‌ക്ക് ഇത്തവണയെങ്കിലും അർഹിച്ച അംഗീകാരം നൽകണമെന്നും പോഗ്‌ബ പറഞ്ഞു. 

യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെല്‍സി കിരീടം നേടുന്നതിൽ നിർണായ പങ്ക് വഹിച്ചത് കാന്റെ ആയിരുന്നു. സെമിഫൈനലിന്റെ ഇരുപാദങ്ങളിലും ഫൈനലിലും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം കാന്‍റെ സ്വന്തമാക്കി. ഫ്രഞ്ച് ദേശീയ ടീമിൽ സഹതാരങ്ങളാണ് കാന്റെയും പോഗ്‌ബയും.

ആവശ്യം ഉന്നയിച്ച് ദെഷാമും

കാന്‍റെ ബാലന്‍ ഡി ഓറിന് അര്‍ഹനാണെന്ന് ഫ്രാന്‍സിന്‍റെ മുഖ്യ പരിശീലകന്‍ ദിദിയർ ദെഷാംസും പറഞ്ഞു. 'കാന്‍റെക്ക് ഒരു സ്‌ട്രൈക്കറുടെ റെക്കോര്‍ഡൊന്നും കാണില്ല. കുറച്ച് ഗോളുകള്‍ മാത്രമാണ് അദേഹത്തിന് നേടാന്‍ കഴിയുക. എന്നാല്‍ കാന്‍റെ എന്ത് ചെയ്തിട്ടുണ്ട് എന്നറിയാവുന്നത് കൊണ്ടാണ് പ്രത്യേകിച്ച് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എല്ലാവരും കണ്ടത്. കാന്‍റെ ഒരു പ്രേരകശക്തിയാണ്' എന്നും ദെഷാംസ് കൂട്ടിച്ചേര്‍ത്തു. താരം ഫ്രാന്‍സിന്‍റെ അഭിഭാജ്യ ഘടകമാണെന്നും പരിശീലകന്‍ വ്യക്തമാക്കി. 

ഫ്രഞ്ച് ടീമിന്‍റെ മുഖ്യ പരിശീലകനെന്ന നിലയില്‍ കരാര്‍ നീട്ടാന്‍ ഒരുക്കമാണെന്ന് ദെഷാം സൂചിപ്പിച്ചു. 'എനിക്ക് 2022 ഡിസംബര്‍ വരെയാണ് കരാറുള്ളത്. എന്നാല്‍ ഒരു ക്ലബ് പരിശീലകനാകാന്‍ ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. 2022ന് ശേഷവും ഞാന്‍ തുടര്‍ന്നേക്കാം. മികച്ച ഫലമുണ്ടാക്കാന്‍ എന്നെ നിലനിര്‍ത്താന്‍ ആളുകള്‍ക്ക് ആഗ്രഹമുണ്ട്' എന്നുമാണ് ദെഷാംസിന്‍റെ പ്രതികരണം. 

ഫ്രാന്‍സ് പരിശീലകനായി ദെഷാമിന്‍റെ ഒന്‍പതാം വര്‍ഷമാണിത്. ദെഷാംസിന്‍റെ കീഴില്‍ ഫ്രാന്‍സ് 2018ലെ ഫിഫ ലോകകപ്പില്‍ ചാമ്പ്യന്‍മാരും 2016ലെ യൂറോ കപ്പില്‍ റണ്ണര്‍അപ്പുമായി. യൂറോ കപ്പില്‍ വരുന്ന 16-ാം തിയതി തിയതി ദെഷാംസിന്‍റെ കീഴില്‍ ഫ്രാന്‍സ് ജര്‍മനിക്കെതിരെ ഇത്തവണത്തെ ആദ്യ മത്സരത്തിന് ഇറങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലും ജര്‍മനിയും ഹങ്കറിയും ഉള്‍പ്പെട്ട മരണഗ്രൂപ്പിലാണ് ഇക്കുറി ഫ്രാന്‍സ്. 

ആറു വർഷത്തെ ഇടവേളക്കുശേഷം കരീം ബെൻസേമ ഫ്രാൻസ് ടീമിൽ

യൂറോ കപ്പ്: സന്നാഹം ഉശാറാക്കി ഹോളണ്ട്, ഇംഗ്ലണ്ടിനും ജയം

കോപ്പയിലെ അനിശ്ചിതത്വം നീങ്ങുന്നില്ല: ബഹിഷ്‌കരണ നീക്കവുമായി ബ്രസീല്‍ താരങ്ങള്‍ മുന്നോട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!