റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് മറികടന്നത്. പെനാൽറ്റിയിലൂടെ മാർക്കസ് റാഷ്‌ഫോർഡ് 68-ാം മിനുറ്റിലാണ് ഗോൾ നേടിയത്.

മിഡില്‍സ്‌ബ്രോ: യൂറോ കപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് മറികടന്നത്. പെനാൽറ്റിയിലൂടെ മാർക്കസ് റാഷ്‌ഫോർഡ് 68-ാം മിനുറ്റില്‍ വിജയഗോൾ നേടി. യൂറോ കപ്പിൽ ക്രൊയേഷ്യക്കെതിരെ ഞായറാഴ്‌ചയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം.

മറ്റൊരു മത്സരത്തിൽ ജോർജിയയെ ഹോളണ്ട് തകർത്തു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഹോളണ്ടിന്‍റെ ജയം. മെംഫിസ് ഡിപെ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി. വൗട്ട് വെഗോസ്റ്റ്, റയാൻ ഗ്രാവൻബെർച്ച് എന്നിവരും സ്‌കോർ ചെയ്തു. ഉക്രൈനെതിരെ 14നാണ് ഹോളണ്ടിന്‍റെ ആദ്യ മത്സരം. 

അണ്ടർ 21 യൂറോപ്യൻ ഫുട്ബോള്‍; ജര്‍മനിക്ക് കിരീടം 

ജർമനി അണ്ടർ 21 യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻമാരായി. പോർച്ചുഗലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് ജര്‍മനിയുടെ കിരീടധാരണം. 48-ാം മിനുട്ടിൽ എൻമേച്ചയാണ് വിജയഗോള്‍ വലയിലെത്തിച്ചത്. ജർമനിയുടെ മൂന്നാം അണ്ടർ 21 യൂറോ കിരീടമാണിത്‌. മുമ്പ് 2009ലും 2017ലും ജർമനി ചാമ്പ്യന്‍ഷിപ്പ് വിജയിച്ചിരുന്നു. എന്നാല്‍ പോര്‍ച്ചുഗലിന് ഇതുവരെ കിരീടം നേടാനായിട്ടില്ല. 

ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് സമനിലയില്‍

ഫ്രഞ്ച് ഓപ്പണില്‍ സെറീന ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; സിറ്റ്‌സിപാസും മെദ്‌വദേവും നേര്‍ക്കുനേര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona