
മിലാന്‍: യുവേഫ ചാംപ്യൻസ് ലീഗ് ടീം ഓഫ് ദ സീസൺ(Champions League team of the season) പ്രഖ്യാപിച്ചു. കരീം ബെൻസെമയാണ്(Karim Benzema)സീസണിലെ താരം. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോണൽ മെസ്സിയും നെയ്മറും ടീമിലിടം പിടിച്ചില്ല. ഫൈനലിനായി പാരീസ് വരെയെത്തിയ രണ്ട് ടീമുകളിൽ നിന്നാണ് ഭൂരിഭാഗം താരങ്ങളും.
പതിനാലാം കിരീടം നേടിയ റയൽ മാഡ്രിഡിന്‍റെയും കലാശപ്പോരിൽ വീണ ലിവർപൂളിലെയും നാല് താരങ്ങൾ വീതം. പിഎസ്‌ജി മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകളിൽ നിന്നാണ് ബാക്കിയുള്ള മൂന്ന് പേർ. റയലിന്‍റെ ഗോളടി വീരൻ കരീം ബെൻസെമ തന്നെയാണ് ആക്രമണത്തിന്‍റെ കുന്തമുന.
ബെൻസെമ സീസണിൽ നേടിയത് 12 കളിയിൽ 15 ഗോളുകൾ. ഫൈനലിലെ വിജയശിൽപ്പി വിനീഷ്യസ് ജൂനിയറും പിഎസ്‌ജിയുടെ കിലിയൻ എംബപ്പെയും ബെൻസെമയ്ക്ക് കൂട്ടായി മുന്നേറ്റത്തിൽ. മധ്യനിര മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രുയിൻ നിയന്ത്രിക്കും. റയലിന്‍റെ ലൂക്കാ മോഡ്രിച്ച്, ലിവർപൂളിന്‍റെ ഫാബിഞ്ഞോ എന്നിവരും ടീമിലുണ്ട്.
അര്‍ജന്‍റീന കുപ്പായത്തില്‍ രണ്ടാം കിരീടം തേടി മെസ്സി, കില്ലേനിയെ കിരീടത്തോടെ യാത്രയയക്കാന്‍ ഇറ്റലി
പ്രതിരോധം ചെമ്പടയുടെ കൈയ്യിൽ ഭദ്രം. ലിവർപൂൾ താരങ്ങളായ ട്രന്‍റ് അലക്സാണ്ടർ അർണോൾഡ്, വിർജിൽ വാൻഡെയ്ക്, ആൻഡി റോബർട്ട്‍സൻ എന്നിവർക്കൊപ്പം ചെൽസിയുടെ അന്‍റോണിയോ റൂഡിഗറും ടീമിലിടം കണ്ടു. ഫൈനലിൽ നിറഞ്ഞുകളിച്ച് റയൽമാഡ്രിഡിന് കിരീടം സമ്മാനിച്ച കോര്‍ട്വയാണ് ടീമിന്‍റെ ഗോൾകീപ്പർ.
ബാലണ്‍ ഡി ഓര്‍ ബെന്‍സേമയെ പിന്തുണച്ച് മെസ്സി
ഈ വര്‍ഷത്തെ മികച്ച ബാലണ്‍ ഡി ഓര്‍ പുരസകാരത്തിന് റയല്‍ സ്ട്രൈക്കര്‍ കരീം ബെന്‍സേമയെ പിന്തുണച്ച് ലിയോണല്‍ മെസ്സി. രാജ്യത്തിനായും ക്ലബ്ബിനായും ബെന്‍സേമ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ബാലണ്‍ ഡി ഓര്‍ അദ്ദേഹം നിസംശയം അര്‍ഹിക്കുന്നുവെന്നും മെസ്സി പറഞ്ഞു. കരിയറില്‍ ഏഴ് തവണ ബാലണ്‍ ഡി ഓര്‍ നേടിയിട്ടുള്ള കളിക്കാരനാണ് മെസ്സി.
ഈ സീസണില്‍ റയലിനായി 46 മത്സരങ്ങളില്‍ 44 ഗോളുകളാണ് ബെന്‍സേമ നേടിയതത്. റയലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന ഇതിഹാസ താരം റൗള്‍ ഗോള്‍സാലോസിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ബെന്‍സേമക്കായി. കരിയറില്‍ 323 ഗോളുകളാണ് ഇരുവരും ഇതുവരെ റയലിനായി നേടിയത്. 451 ഗോളുകള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാമത്.
അതിമാനുഷനായി കോർട്വാ; ലിവർപൂളിനെ വീഴ്ത്തി റയലിന് 14-ാം ചാമ്പ്യന്‍സ് ലീഗ്
അഭിനന്ദനവുമായി ദെഷാം
യുവേഫ ചാംപ്യൻസ് ലീഗ് സ്വന്തമാക്കിയ റയൽമാഡ്രിഡ് താരം കരീം ബെൻസെമയെ അഭിനന്ദിച്ച് ഫ്രഞ്ച് ടീമിലെ സഹതാരങ്ങളും പരിശീലകൻ ദിദിയർ ദെഷാമും. യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കായുള്ള പരിശീലനത്തിനെത്തിയപ്പോഴായിരുന്നു സഹതാരങ്ങൾ ബെൻസെമയെ ഊഷ്മളമായി സ്വീകരിച്ചത്. ജൂൺ മൂന്നിന് ഡെൻമാർക്കിനെയാണ് ഫ്രാൻസ് ആദ്യമത്സരത്തിൽ നേരിടുക. പിന്നാലെ ക്രൊയേഷ്യയുമായി രണ്ട് മത്സരങ്ങളും ഓസ്ട്രിയയുമായി ഒരു കളിയും ഈ മാസം ഫ്രാൻസ് കളിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!