ക്രിസ്റ്റ്യാനോ യുവന്റസില്‍ തുടരുമോ? മറുപടിയുമായി ക്ലബ് ഡയറക്റ്റര്‍ പാവേല്‍ നെദ്‌വെദ്

Published : Jul 15, 2021, 08:12 PM IST
ക്രിസ്റ്റ്യാനോ യുവന്റസില്‍ തുടരുമോ? മറുപടിയുമായി ക്ലബ് ഡയറക്റ്റര്‍ പാവേല്‍ നെദ്‌വെദ്

Synopsis

താരം ക്ലബം വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസ് താരത്തിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുകയാണ് യുവന്റസ് ഡയറക്ടര്‍ പവേല്‍ നെദ്‌വെദ്.  

ടൂറിന്‍: സീരി എയില്‍ കഴിഞ്ഞ സീസണില്‍ മോശം പ്രകടനമായിരുന്നു യുവന്റസിന്റേത്. കിരീടം ഇന്റര്‍ മിലാന് വിട്ടുകൊടുക്കേണ്ടിയും വന്നു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളുകള്‍ അടിച്ചുക്കൂട്ടിയെങ്കിലും ടീമിന് ഗുണമൊന്നുമുണ്ടായില്ല. പിന്നാലെ താരം ക്ലബം വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പോര്‍ച്ചുഗീസ് താരത്തിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുകയാണ് യുവന്റസ് ഡയറക്ടര്‍ പവേല്‍ നെദ്‌വെദ്.

റൊണാള്‍ഡോ ക്ലബ് വിടുന്നതുമായി ബന്ധപ്പെട്ട് സൂചനയൊന്നും നല്‍കിയില്ലെന്നും അദ്ദേഹം ഉടന്‍ ക്യാംപിലെത്തുമെന്നും നെദ്‌വെദ് പറഞ്ഞു. ''ക്രിസ്റ്റ്യാനോ അവധി ആഘോഷത്തിലാണ്. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. ക്ലബ് വിടുന്നതമായി ബന്ധപ്പെട്ട് അദ്ദേഹം സൂചനയൊന്നും നല്‍കിയിട്ടില്ല. ഈമാസം 25ന് അദ്ദേഹം ടീമിനൊപ്പം ചേരും.'' നെദ്‌വെദ് വ്യക്തമാക്കി. 

മാസിമിലിയാനോ അല്ലഗ്രിയാണ് യുവന്റിസിനെ പുതിയ പരിശീലകന്‍. അഞ്ച് വര്‍ഷം തുടര്‍ച്ചയായി ലീഗില്‍ കിരീടം നേടിക്കൊടുത്ത അല്ലഗ്രിയെ രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവന്റസ് പുറത്താക്കിയത്. സീരി എ കിരീടം വീണ്ടെടുക്കാനും ഏറെ നാളായി കൊതിക്കുന്ന ചാംപ്യന്‍സ് ലീഗ് കിരീടം  തിരിച്ചെത്തിക്കാനുമാണ് യുവന്റസ് ലക്ഷ്യമിടുന്നത്.

അടുത്ത വര്‍ഷം ജൂണിലാണ് പോര്‍ചുഗീസ് താരത്തിന്റെ കരാര്‍ അവസാനിക്കുന്നത്. താരത്തിന്റെ കരാര്‍ 2023 വരെ ദീര്‍ഘിപ്പിക്കാനാകുമെന്നാണ് യുവന്റസ് ആരാധകരുെട പ്രതീക്ഷ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു