യൂറോ കപ്പ് ഹീറോ ഡോണറുമ്മ ഇനി പിഎസ്‌ജിയില്‍; വമ്പന്‍ കരാര്‍

By Web TeamFirst Published Jul 15, 2021, 7:55 AM IST
Highlights

ഇരുപത്തിരണ്ടുകാരനായ ഡോണറുമ്മയുടെ തകര്‍പ്പന്‍ സേവുകളാണ് ഇംഗ്ലണ്ടിനെതിരായ ഫൈനലിലെ ഷൂട്ടൗട്ടിൽ ഇറ്റലിക്ക് തുണയായത്

പാരിസ്: യൂറോ കപ്പ് ഹീറോയായ ഇറ്റാലിയന്‍ ഗോളി ജിയാന്‍ലൂഗി ഡോണറുമ്മ പിഎസ്ജിയിൽ ചേര്‍ന്നു. അഞ്ച് വര്‍ഷത്തേക്കാണ് താരത്തിന് ഫ്രഞ്ച് ക്ലബുമായി കരാര്‍. പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണ് എന്നാണ് ഡോണറുമ്മയുടെ പ്രതികരണം. 

ഇരുപത്തിരണ്ടുകാരനായ ഡോണറുമ്മയുടെ തകര്‍പ്പന്‍ സേവുകളാണ് യൂറോ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഷൂട്ടൗട്ടിൽ ഇറ്റലിക്ക് തുണയായത്. ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ തടഞ്ഞ ഡോണറുമ്മ ടൂ‍ർണമെന്റിൽ ആകെ വഴങ്ങിയത് നാല് ഗോൾ മാത്രമായിരുന്നു. ഇതോടെ യൂറോ കപ്പിലെ മികച്ച താരമായി തെര‍ഞ്ഞെടുക്കപ്പെടുന്ന ആദ്യ ഗോളിയെന്ന നേട്ടവും ഡോണറുമ്മ സ്വന്തമാക്കി.

എ സി മിലാനായി 251 മത്സരങ്ങള്‍ കളിച്ച ശേഷമാണ് കൂടുമാറ്റം. ഡൊണറുമ്മയുടെ മികവ് എ സി മിലാനെ കഴിഞ്ഞ സീസണില്‍ സെരി എയില്‍ രണ്ടാംസ്ഥാനത്തെത്തിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. 

കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം നഷ്‌ടമായ പിഎസ്ജി പുതിയ സീസണിന് മുന്നോടിയായി റയല്‍ മുന്‍ നായകന്‍ സെര്‍ജിയോ റാമോസിനെ നേരത്തെ സ്വന്തമാക്കിയിരുന്നു. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. റയലിനൊപ്പം നാല് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയ താരമാണ് റാമോസ്. നീണ്ട 16 വര്‍ഷത്തെ റയല്‍ ബന്ധം അവസാനിപ്പിച്ചാണ് റാമോസ് പിഎസ്‌ജിയില്‍ എത്തിയിരിക്കുന്നത്. 

റയലിനായി 671 മത്സരങ്ങള്‍ കളിച്ച റാമോസ് പ്രതിരോധതാരമായിരുന്നിട്ടും 101 ഗോളുകള്‍ നേടി. ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പ്രതിരോധ താരം റാമോസാണ്. 40 അസിസ്റ്റുകളുള്ള താരം റയലിനൊപ്പം 22 ട്രോഫികള്‍ സ്വന്തമാക്കി. 

ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്

റാമോസ് പിഎസ്ജിയില്‍; കരിയറിലെ പുതിയ അധ്യായമെന്ന് മുന്‍ റയല്‍ താരം

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

click me!