
മൗറീസിയോ പോചെറ്റീനോ മുഖ്യ പരിശീലകനായതിന് ശേഷവും മാഞ്ചസ്റ്റര്‍യുനൈറ്റഡിന്റെ ജയമില്ലാ കുതിപ്പ് തുടരുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനോട് തോറ്റമ്പിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗില്‍ സ്‌പോര്‍ട്ടിംഗ് ലിസ്‌ബണിനെതിരെ കൈയ്യില്‍ കിട്ടിയ മത്സരം കളഞ്ഞു കുളിച്ചു.
ബ്രൂണോ ഫെര്‍നാണ്ടസിന്റെ ഇരട്ട ഗോളുകളില്‍ പിടിമുറുക്കിയ യുനൈറ്റഡിന് തിരിച്ചടിയായത് ഗോളി സെന്ന ലാമെന്‍സ് വരുത്തിയ പിഴവുകളാണ്. 2-2ന് സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ലാമെന്‍സ് ഒരു പെനാല്‍റ്റി തടഞ്ഞിട്ടതിന് പിന്നാലെ മറ്റൊരു പെനാല്‍റ്റി വഴങ്ങുകയും, അവസാന നിമിഷം ഒരു ലളിതമായ ക്രോസ് കൈവിട്ട് സമനില ഗോള്‍ വഴങ്ങുകയും ചെയ്‌തിരുന്നു.
അമേച്വര്‍ നിലവാരം പോലുമില്ലാത്ത ഗോള്‍ കീപ്പറെയാണോ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ് ആശ്രയിക്കുന്നതെന്ന വിമര്‍ശനശരങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ക്ലബ്ബിന്റെ ഇതിഹാസ താരവും മുന്‍ ഗോള്‍ കീപ്പറുമായ പീറ്റര്‍ ഷുമൈക്കല്‍ പറഞ്ഞത് സെന്ന ലാമെന്‍സിന് ആത്മവിശ്വാസക്കുറവുണ്ടെന്നാണ്. 2026 ലോകകപ്പില്‍ സ്‌പെയ്‌നിനെതിരെ കളിക്കുമ്പോള്‍ ബെല്‍ജിയം ഗോള്‍കീപ്പറായ ലാമെന്‍സ് വലിയ പിഴവുകള്‍ വരുത്തിയിരുന്നു.
അത് ടീമിന്റെ തോല്‍വിക്ക് കാരണമാവുകയും ചെയ്‌തു അതദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതിന് ശേഷം മോശം ഫോമിലൂടെയാണ് ലാമെന്‍സ് പോകുന്നത്. ഈ സാഹചര്യത്തില്‍ ആ ഗോള്‍കീപ്പറുടെ മുന്നിലുള്ള പ്രതിരോധ താരങ്ങള്‍ക്ക് അദ്ദേഹത്തെ ആത്മവിശ്വാസമുള്ളവനാക്കാന്‍ കഴിയും. എന്നാല്‍, യുനൈറ്റഡിന്റെ പ്രതിരോധ നിരക്ക് അതിന് കഴിയാത്തതാണ് കാര്യങ്ങള്‍ വഷളാക്കുന്നതെന്ന് അദ്ദേഹം ഷുമൈക്കല്‍ ചൂണ്ടിക്കാട്ടി.
ലാമെന്‍സിനെ ടീമില്‍ നിന്നൊഴിവാക്കണോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ഫോം നഷ്ടപ്പെട്ട ഗോള്‍ കീപ്പറെ തിരിച്ചുവരവിന് സഹായിക്കുവാന്‍ മിടുക്കുള്ള പരിശീലകര്‍ മൗറീസിയോ പോചെറ്റീനോയുടെ സംഘത്തിലുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നായിരുന്നു ഷുമൈക്കലിന്റെ മറുപടി. മുന്‍ താരം ജാമി കാരഗര്‍ ബെല്‍ജിയം ഗോളിയുടെ പിഴവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ ടീം ക്യാപ്‌റ്റന്‍ ബ്രൂണോഫെര്‍നാണ്ടസ് സഹതാരത്തിന് പിന്തുണ നല്‍കി. പിഴവുകള്‍ ഫുട്‌ബോളില്‍ സ്വാഭാവികമാണ്. ടീം ഗെയിമിലെ നേട്ടങ്ങളും നഷ്ടങ്ങളും വ്യക്തിപരമല്ല - ഇതായിരുന്നു ബ്രൂണോയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!