
കോഴിക്കോട്: സൂപ്പര്‍ ലീഗ് കേരളയില്‍ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ തൃശൂര്‍ മാജിക് എഫ് സി സെമിഫൈനല്‍ കാണാതെ പറത്ത്.കാലിക്കറ്റ് എഫ്സിയോടേറ്റ മൂന്ന് ഗോൾ തോൽവിയാണ് ഒരു മത്സരം ശേഷിക്കേ തൃശൂരിന് പുറത്തേക്കുള്ള വഴിതുറന്നത്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റ് എഫ്സിക്കായി മാക്സിമിലിയാനോ, ലിയോ ഡേവിഡ്, ആൻഡ്രൂസ് എന്നിവർ സ്കോർ ചെയ്തു. ഒൻപത് കളികളിൽ 23 പോയന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും കളികളിൽ ഏഴ് പോയന്റ് മാത്രമുള്ള തൃശൂരിന് മടക്കം.
12-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള അഫ്സലിന്റെ ബൈസിക്കിൾ കിക്ക് കാലിക്കറ്റ് ഗോൾകീപ്പർ മിർഷാദ് കൈപ്പിടിയിലൊതുക്കിയതോടെയാണ് മത്സരം ആവേശത്തിലേക്ക് കടന്നത്. മൂന്ന് മിനിറ്റിനകം കാലിക്കറ്റ് ലീഡെടുത്തു. അരുൺകുമാറിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ മാക്സിമിലിയാനോ, മൂന്ന് പ്രതിരോധതാരങ്ങളെ മറികടന്ന് ബോക്സിലേക്ക് കയറി, ഗോൾകീപ്പർ കമാലുദ്ധീന് പ്രതികരിക്കാൻ അവസരം നൽകാതെ പന്ത് വലയിലെത്തിച്ചു (1–0).
29-ാം മിനിറ്റിൽ ലിയോ ഡേവിഡിന്റെ ശക്തിയേറിയ ഗ്രൗണ്ടർ കൃത്യമായ ടൈമിംഗും ഡൈവിങുമായി തൃശൂർ ഗോൾകീപ്പർ കമാലുദ്ധീൻ തടുത്തിട്ടു. തൊട്ടുപിന്നാലെ തൃശൂരിന് സമനിലയ്ക്കുള്ള സുവർണാവസരം. വാലന്റൈനിന്റ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ആദ്യപകുതി കാലിക്കറ്റിന്റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.
രണ്ടാംപകുതി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ കാലിക്കറ്റിന്റെ ആക്രമണം. വലതുവിങിൽ നിന്ന് ആൻഡ്രൂസ് നൽകിയ ക്രോസ് പ്രശാന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോൾകീപ്പർ കമാലിന്റെ കൈകളിൽ വിശ്രമിച്ചു. 52-ാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് രണ്ടാക്കി. പ്രശാന്തിലൂടെ ബോക്സിലേക്ക് വന്ന പന്ത് മാക്സിമിലിയാനോ ലിയോ ഡേവിഡിന് മറിച്ചുനൽകി, അവസരം കാത്തിരുന്ന ബ്രസീലുകാരൻ പിഴവ് വരുത്തിയില്ല (2-0).
77-ാം മിനിറ്റിൽ പകരക്കാരനായി വന്ന ആൻഡ്രൂസിന്റെ ക്ലോസ് റെയ്ഞ്ച് ഷോട്ട് തൃശൂർ ഗോളി കമാലുദ്ധീൻ നെഞ്ച് കൊണ്ടു തടുത്തിട്ടു. എന്നാൽ രണ്ട് മിനിറ്റിനകം ഗോൾ നേടിക്കൊണ്ട് ആൻഡ്രൂസ് പകരം വീട്ടി (3-0).
പത്താം റൗണ്ടിലെ ആദ്യ മത്സരത്തിൽ ബുധനാഴ്ച (നവംബർ 25) കണ്ണൂർ വാരിയേഴ്‌സ് എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരുടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ (3-0) ന് മലപ്പുറം വിജയിച്ചു.
മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)
ടിക്കറ്റുകൾക്ക് https://wwwu.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/0QMlfUjUVzk?si=WcgK_nsTCE3rYMoP
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!