പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം; യുനൈറ്റഡ് ഒന്നാമത്

Published : Jan 21, 2021, 09:00 AM IST
പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം; യുനൈറ്റഡ് ഒന്നാമത്

Synopsis

അഞ്ചാം മിനിറ്റില്‍ യുനൈറ്റിഡിനെ ഞെട്ടിച്ച് അഡെമോള ലുക്ക്മാനിലൂടെ ഫുള്‍ഹാമാണ് ആദ്യം ലീഡ് നേടിയത്. 21 ആം മിനിറ്റില്‍ എഡിസന്‍ കവാനിയിലൂടെ യുണൈറ്റഡ് ഗോള്‍ മടക്കി മറുപടി നല്‍കി.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചാണ് യുണൈറ്റഡ് ഒന്നാം സ്ഥാനം തിരികെ പിടിച്ചത്. തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് യുനൈറ്റഡ് ജയം തിരിച്ചുപിടിച്ചത്. 

അഞ്ചാം മിനിറ്റില്‍ യുനൈറ്റിഡിനെ ഞെട്ടിച്ച് അഡെമോള ലുക്ക്മാനിലൂടെ ഫുള്‍ഹാമാണ് ആദ്യം ലീഡ് നേടിയത്. 21 ആം മിനിറ്റില്‍ എഡിസന്‍ കവാനിയിലൂടെ യുണൈറ്റഡ് ഗോള്‍ മടക്കി മറുപടി നല്‍കി. 65 ആം മിനിറ്റില്‍ പോള്‍ പോഗ്ബ വിജഗോള്‍. ഇതോടെ തല്‍ക്കാലത്തേക്കെങ്കിലും ഒന്നാം സ്ഥാനത്തുണ്ടായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതായി. 

സിറ്റി, ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ തോല്‍പ്പിച്ചു. സിറ്റിക്കായി ബെര്‍ണാഡോ സില്‍വ, ഗുണ്ടോഗന്‍ എന്നിവര്‍ ഗോള്‍ നേടി. 79, 90 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍ന്മാരായ ലിവര്‍പൂള്‍ ബേണ്‍ലിയെ നേരിടും. 

PREV
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ