രക്ഷകനായി വീണ്ടും റോണോ; പോര്‍ച്ചുഗല്‍ യൂറോ കപ്പിന്

By Web TeamFirst Published Nov 18, 2019, 11:36 AM IST
Highlights

39-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയാണ് പോര്‍ച്ചുഗല്‍ ലീഡെടുത്തത്. കളി തീരാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കെ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി.

മിലാന്‍: ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളടി മികവില്‍ ലക്സംബര്‍ഗിനെ കീഴടക്കി പോര്‍ച്ചുഗല്‍ യൂറോ കപ്പിന് യോഗ്യത നേടി. നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലക്സംബര്‍ഗിനെ മറികടന്നത്. ഒരു ഗോള്‍ നേടിയതോടെ രാജ്യാന്തര ഫുട്ബോളില്‍ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 99 ആയി.

 39-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയാണ് പോര്‍ച്ചുഗല്‍ ലീഡെടുത്തത്. കളി തീരാന്‍ നാലു മിനിറ്റ് മാത്രം ശേഷിക്കെ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോളും നേടി. യോഗ്യത ഉറപ്പിക്കാന്‍ പോര്‍ച്ചുഗലിന് വിജയം അനിവാര്യമായിരുന്നു.

യൂറോകപ്പിന് യോഗ്യത നേടുന്ന 17-ാമത്തെ ടീമാണ് പോർച്ചുഗൽ. 2020 ജൂൺ 12 മുതൽ റോമിലാണ് യൂറോ കപ്പ് മത്സരങ്ങൾ നടക്കുന്നത്. ലോകചാംപ്യൻമാരായ ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും ഇതിനോടകം യൂറോകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

click me!