
ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചതിന് ശേഷം നടന്ന ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിന് വന്‍ തോല്‍വി. യുവേഫ നേഷന്‍സ് ലീഗില്‍ 4-1ന് ഡെന്‍മാര്‍ക്കാണ് പറങ്കിപ്പടയെ തരിപ്പണമാക്കിയത്.ഡെന്‍മാര്‍ക്കിനായി പിയറി-എമില്‍ ഹോയ്‌ബര്‍ഗ് (43, പെനാല്‍റ്റി), റാസ്‌മസ് ഹോയുന്‍ഡ് (49,57), ജോക്കിം ആന്‍ഡേഴ്‌സണ്‍ (75) എന്നിവര്‍ ഗോളുകള്‍ നേടി. ഇഞ്ചുറി ടൈമില്‍ ബെര്‍നാഡോ സില്‍വയാണ് പോര്‍ച്ചുഗലിന്റെ ആശ്വാസ ഗോള്‍ നേടിയത്.
പരിശീലകന്‍ ഹോര്‍ഹെ ജെസ്യൂസിന് കീഴില്‍ പോര്‍ച്ചുഗല്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്. ചെയ്‌ത് കൂട്ടിയ കര്‍മങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ഹോര്‍ഹെ ജെസ്യൂസിന് ലഭിച്ചതെന്ന് ആരാധകര്‍ വിമര്‍ശിച്ചു. പോര്‍ച്ചുഗലിന്റെ തോല്‍വി ആ രാജ്യക്കാര്‍ ഇത്രമേല്‍ ആഘോഷിച്ച മറ്റൊരു സന്ദര്‍ഭമുണ്ടാകില്ല. ബ്രൂണോ ഫെര്‍നാണ്ടസിനെയും സംഘത്തെയും പോര്‍ച്ചുഗല്‍ ടീം ആരാധകര്‍ കൂക്കിവിളിക്കുകയും ചെയ്‌തു. മത്സരത്തിനിടെ റൊണാള്‍ഡോ-ഗ്രേറ്റസ്‌റ്റ് ഓഫ് ഓള്‍ ടൈം എന്ന ബാനര്‍ ഉയര്‍ത്തി ആരാധകര്‍ ഇതിഹാസത്തിന് ആദരം അര്‍പ്പിക്കുകയും ചെയ്‌തു.
മത്സരശേഷം മാധ്യമപ്രവര്‍ത്തകരും പരിശീലകനെ അസ്വസ്ഥപ്പെടുത്തുന്ന ചോദ്യങ്ങളുന്നയിച്ചു. ക്രിസ്‌റ്റിയാനോയെ മിസ് ചെയ്യുന്നുണ്ടോ എന്നായിരുന്നു ചോദിച്ചത്. ക്ഷുഭിതനായ ജെസ്യൂസ് തിരിച്ചു ചോദിച്ചത് എന്തിനാണ് അദ്ദേഹത്തെ മിസ് ചെയ്യുന്നത് എന്നാണ്. റൊണാള്‍ഡോ ഇപ്പോള്‍ ടീമിന്റെ ഭാഗമല്ല, വിരമിക്കാന്‍ സ്വയം തീരുമാനിമെടുത്തയാളാണ് - ജെസ്യൂസ് പറഞ്ഞു. റൊണാള്‍ഡോയെ കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറാകാതെ ജെസ്യൂസ് പെട്ടെന്ന് തന്നെ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു.
നിലവില്‍ 5 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി പോര്‍ച്ചുഗല്‍ തന്നെയാണ് ഗ്രൂപ്പില്‍ മുന്നിലുള്ളത്. ചൊവ്വാഴ്‌ച വെയില്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ സമനില നേടിയാല്‍ പോലും പോര്‍ച്ചുഗലിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ക്വാര്‍ട്ടറിലേക്ക് മുന്നേറാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!