ജപ്പാന്റെ വിജയഗോളിന് തൊട്ടുമുമ്പ് ഫൗള്‍ ഉണ്ടായിരുന്നുവെന്ന് ആരോപിച്ച് ബ്രസീല്‍ ടീം അംഗങ്ങള്‍ റഫറിയോട് തട്ടിക്കയറിയതായിരുന്നു വിവാദ നിമിഷങ്ങള്‍. ബ്രസീല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടിക്കും ബെഞ്ചിലുണ്ടായിരുന്ന ക്യാപ്റ്റന്‍ റാഫീഞ്ഞയ്ക്കും ചുവപ്പ് കാര്‍ഡ് കണ്ടു.
സിംഗപ്പൂരിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളില്‍ ബ്രസീലിനെ ഇഞ്ചുറി ടൈമില്‍ വീഴ്ത്തി ജപ്പാന് (3-2). ജപ്പാന്റെ വിജയഗോളിന് തൊട്ടുമുമ്പ് ഫൗള്‍ ഉണ്ടായിരുന്നുവെന്ന് ആരോപിച്ച് ബ്രസീല്‍ ടീം അംഗങ്ങള്‍ റഫറിയോട് തട്ടിക്കയറിയതായിരുന്നു വിവാദ നിമിഷങ്ങള്‍. ബ്രസീല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടിക്കും ബെഞ്ചിലുണ്ടായിരുന്ന ക്യാപ്റ്റന്‍ റാഫീഞ്ഞയ്ക്കും ചുവപ്പ് കാര്‍ഡ് കണ്ടു.
കുബോ (15), നകാമുറ (19), സകാമോടോ (90+1) എന്നിവരാണ് ജപ്പാന്റെ സ്കോറര്‍മാര്‍. വിനീഷ്യസ് ജൂനിയര്‍ (33,75) ഇരട്ടഗോളുകള്‍ നേടിയതാണ് ബ്രസീലിന് തിരിച്ചുവരവൊരുക്കിയത്.
2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ബ്രസീലിനോട് 2-1ന് തോറ്റതിന്റെ കണക്ക് ജപ്പാന് തീര്‍ക്കുകയായിരുന്നു. അവസാനം കളിച്ച പതിമൂന്ന് മത്സരങ്ങളില്‍ ജപ്പാനോട് ബ്രസീല്‍ വഴങ്ങുന്ന രണ്ടാം തോല്‍വിയാണിത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ടോക്കിയോയിലും ജപ്പാന് 3-2ന് ജയിച്ചിരുന്നു.
ആദ്യ 19 മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി ജപ്പാന് ആഞ്ചലോട്ടിയുടെ മഞ്ഞപ്പടയെ ഞെട്ടിച്ചു. ബ്രൂണോ ഗ്യുമറസിന്റെ അസിസ്റ്റില്‍ നിന്ന് കണ്ണഞ്ചിപ്പിക്കുന്ന ലോംഗ് റേഞ്ച് ഗോളുകളിലൂടെ വിനീഷ്യസ് ജൂനിയര്‍ നേടിയ രണ്ട് ഗോളുകള്‍ ജപ്പാനെ ഞെട്ടിച്ചു. എന്നാല്‍, ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ തസുഹിരോ സകാമോട്ടോ ബ്രസീലിന് പ്രഹരമേല്‍പ്പിച്ചുകൊണ്ട് വിജയഗോള്‍ നേടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK












