
കൊല്‍ക്കത്ത: ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരുന്ന ഇന്ത്യ-ബ്രസീൽ സ്വപ്ന പോരാട്ടത്തിനായുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീര്‍ന്നു. ഒക്ടോബർ 3-ന് കൊൽക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രീരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) നടക്കുന്ന മത്സരത്തിന്‍റെ ടിക്കറ്റുകളാണ് വില്‍പനക്കെത്തി മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നത്. 2 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ടിക്കറ്റ് വിൽപനയിൽ, 1,000 രൂപ മുതൽ 5,000 രൂപ വരെയുള്ള നോൺ-പ്രീമിയം ടിക്കറ്റുകൾ വെറും 20 മിനിറ്റിനുള്ളിൽ വിറ്റഴിഞ്ഞു. 10,000 രൂപ മുതൽ 15,000 രൂപ വരെയുള്ള പ്രീമിയം ടിക്കറ്റുകൾക്കും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ചരിത്രത്തിൽ ആദ്യമായാണ്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന്‍റെ സീനിയർ പുരുഷ ടീം ഇന്ത്യയിൽ കളിക്കാനെത്തുന്നത്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്‍ഡ്രിക്ക് തുടങ്ങിയ പ്രമുഖ താരങ്ങളെയും പരിശീലകൻ കാർലോ ആഞ്ചലോട്ടിയെയും ഉൾപ്പെടുത്തി പൂർണ്ണ സജ്ജമായ ടീമിനെയാകും ബ്രസീൽ ഇന്ത്യയിലേക്ക് അയക്കുകയെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ ഭാരവാഹികൾ സൂചന നൽകി. 85,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയം മത്സരദിവസം നിറഞ്ഞു കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകകപ്പിന് ശേഷം നടക്കുന്ന സൗഹൃദ മത്സരങ്ങളുടെ ഭാഗമായാണ് ഇന്ത്യ, പനാമ, ഉറുഗ്വേ എന്നീ കരുത്തരായ ടീമുകൾക്കെതിരെ കളിക്കാനിറങ്ങുന്നത്. പരിശീലകൻ ഖാലിദ് ജമീലിന്‍റെ കീഴിൽ 26 അംഗ ഇന്ത്യൻ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുർപ്രീത് സിങ് സന്ധു, അനിരുദ്ധ് ഥാപ്പ, മലയാളി താരം സഹൽ അബ്ദുൽ സമദ് തുടങ്ങിയ പ്രമുഖർ ടീമിലിടം നേടിയിട്ടുണ്ട്. ഒക്ടോബർ 3-ന് ബ്രസീലിനെ നേരിട്ട ശേഷം ഒക്ടോബർ 6-ന് ഇതേ സ്റ്റേഡിയത്തിൽ വെച്ച് മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വേക്കെതിരെയും ഇന്ത്യ പോരാടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!