സഹ പരിശീലകനെതിരെ വംശീയാധിക്ഷേപം, ഇസ്താംബൂൾ താരങ്ങള്‍ കളംവിട്ടു; ചാമ്പ്യന്‍സ് ലീഗില്‍ നാടകീയ രംഗങ്ങള്‍

By Web TeamFirst Published Dec 9, 2020, 9:09 AM IST
Highlights

അസിസ്റ്റന്റ് കോച്ച് പിയറെ വെബുവിനെ ഫോർത്ത് ഒഫീഷ്യൽ വംശീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ഇസ്താംബൂൾ താരങ്ങൾ പതിനാലാം മിനിറ്റിൽ ഗ്രൗണ്ട് വിട്ടത്.

പാരിസ്: ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജി-ഇസ്താംബൂൾ മത്സരം വംശീയാധിക്ഷേപത്തെ തുട‍ർന്ന് നി‍‍ര്‍ത്തിവച്ചു. ഇസ്താംബൂളിന്റെ അസിസ്റ്റന്റ് കോച്ച് പിയറെ വെബുവിനെ ഫോർത്ത് ഒഫീഷ്യൽ വംശീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ഇസ്താംബൂൾ താരങ്ങൾ പതിനാലാം മിനിറ്റിൽ ഗ്രൗണ്ട് വിട്ടത്. 

ടച്ച് ഒഫീഷ്യലുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട, കാമറുണിന്റെ രാജ്യന്തര താരം കൂടിയായിരുന്ന വെബുവിന് റഫറി ചുവപ്പ് കാർഡ് കാണിച്ചതിന് പിന്നാലെയായിരുന്നു തുർക്കി ക്ലബിന്റെ ബോയ്‌ക്കോട്ട്. പിന്നാലെ പിഎസ്‌ജി താരങ്ങളും ഗ്രൗണ്ട് വിട്ടു. 

PSG vs Istanbul Basaksehir has been suspended following an alleged racist incident involving the 4th official towards Istanbul's assistant manager. pic.twitter.com/mLIkZiPK7u

— Champions League on CBS Sports (@UCLonCBSSports)

ഇന്ന് പതിനാലാം മിനിറ്റ് മുതൽ മത്സരം പുനരാരംഭിക്കും. സംഭവത്തെക്കുറിച്ച് യുവേഫ അന്വേഷണം നടത്തും. മത്സരശേഷം കിലിയൻ എംബാപ്പേ വെബുവിന് പിന്തുണ അറിയിച്ചു.

റോണോ തരംഗത്തില്‍ ചാമ്പലായി മെസിയുടെ ബാഴ്‌സ, യുവന്‍റസിന് ജയം; യുണൈറ്റഡ് പുറത്ത്

 

click me!